അഞ്ചു ക്വിൻറൽ റബർഷീറ്റ് കത്തിനശിച്ചു
text_fieldsപുകപ്പുരയിലെ തീ അഗ്നിശമനസേന നിയന്ത്രണവിധേയമാക്കുന്നു
ഇരിട്ടി: പുകപ്പുരക്ക് തീപിടിച്ച് അഞ്ചു ക്വിൻറലോളം റബർഷീറ്റ് കത്തിനശിച്ചു. കച്ചേരിക്കടവിലെ കപ്പലുമാക്കൽ ഡാർജി കുര്യെൻറ ഉടമസ്ഥതയിലുള്ള പുകപ്പുരയും ഷീറ്റുമാണ് നശിച്ചത്. അഗ്നിരക്ഷാ യൂനിറ്റ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി.
ബുധനാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. ഉണക്കി സൂക്ഷിച്ചതും ഉണക്കാനിട്ടതുമായ അഞ്ചു ക്വിൻറലിൽ അധികം റബർ ഷീറ്റുകളാണ് കത്തിനശിച്ചത്.
പുകപ്പുരക്ക് തീപിടിച്ചതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ തീ അണക്കാൻ ശ്രമിച്ചുവെങ്കിലും വിജയം കണ്ടില്ല. ലീഡിങ് ഫയർമാൻ ഫിലിപ്പ് മാത്യുവിെൻറ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം എത്തിയാണ് തീ അണച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.