ചെലവ് നിരീക്ഷിക്കാൻ ഫ്ലയിങ് സ്ക്വാഡുകള്‍
text_fieldsകണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ ചെലവ് നിരീക്ഷണത്തിനായി രൂപവത്കരിച്ച തെരഞ്ഞെടുപ്പ് ചെലവ് മോണിറ്ററിങ് സെല്ലിലെ ഫ്ലയിങ് സ്ക്വാഡുകള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ പ്രവര്‍ത്തനം തുടങ്ങും.
സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന തീയതി മുതൽ പ്രവര്‍ത്തിക്കും. ഇതിനുമുന്നോടിയായി അസി. എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍, ഫ്ലയിങ് സ്ക്വാഡ്, സ്റ്റാറ്റിക് സർവയലന്‍സ്, വിഡിയോ സർവയലന്‍സ്, വിഡിയോ വ്യൂയിങ് ടീം, അക്കൗണ്ടിങ് ടീം എന്നീ സ്ക്വാഡുകള്‍ക്ക് കലക്ടറേറ്റ് വിഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നല്കി.
ഫ്ലയിങ് സ്ക്വാഡ് (എഫ്.എസ്), സ്റ്റാറ്റിക് സർവയലന്‍സ് ടീം (എസ്.എസ്.ടി), വിഡിയോ സർവയലന്‍സ് ടീം (വി.എസ്.ടി), എന്നിവയാണ് ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തുക.
ഒരുഎക്സിക്യൂട്ടിവ് മജിസ്ട്രേറ്റ്, രണ്ടോ മൂന്നോ പൊലീസ് ഉദ്യോഗസ്ഥര്‍, ഒരു വിഡിയോഗ്രാഫര്‍ എന്നിവര്‍ അടങ്ങുന്നതാണ് ഫ്ലയിങ് സ്ക്വാഡ്. നിയോഗിച്ച മണ്ഡലത്തിന്റെ പരിധിയില്‍ സഞ്ചരിച്ച് പരിശോധന നടത്തും.11 നിയോജക മണ്ഡലത്തിലും മൂന്ന് വീതം ഫ്ലയിങ് സ്ക്വാഡുകളും സ്റ്റാറ്റിക് സര്‍വയലന്‍സ് ടീമുകളുമാണ് പ്രവര്‍ത്തിക്കുക.
മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം
കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ മണ്ഡലംതല മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് ആദ്യഘട്ട പരിശീലനം നല്കി. തെരഞ്ഞെടുപ്പ് ട്രെയിനിങ് നോഡല്‍ ഓഫിസറായ ജില്ല പ്ലാനിങ് ഓഫിസര്‍ നെനോജ് മേപ്പടിയത്ത് നേതൃത്വം നല്കി. തെരഞ്ഞെടുപ്പിന്റെ വിവിധ ചുമതല വഹിക്കുന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും ഇതിന്റെ ഭാഗമായി പരിശീലനം നല്‍കും. ഓരോ നിയോജക മണ്ഡലത്തിലും ആറുപേരെയാണ് മാസ്റ്റര്‍ ട്രെയിനര്‍മാരായി നിയമിച്ചത്. സംസ്ഥാന മാസ്റ്റര്‍ ട്രെയിനര്‍മാരായ പി.വി. നാരായണന്, കെ. ഷാജി, ജില്ലതല മാസ്റ്റര്‍ ട്രെയിനറായ കെ. മോഹനന് എന്നിവര്‍ ക്ലാസെടുത്തു.
ജില്ല പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് വി.പി. സന്തോഷ് കുമാര്‍, പായം പഞ്ചായത്ത് അസി. സെക്രട്ടറി കെ.ജി. സന്തോഷ്, തളിപ്പറമ്പ് താലൂക്ക് ജൂനിയര്‍ സൂപ്രണ്ട് എം.വി. വിനീഷ്, തളിപ്പറമ്പ് ആര്.ഡി.ഒ ജൂനിയര്‍ സൂപ്രണ്ട് പി.സി. സാബു എന്നിവര്‍ പ്രായോഗിക പരിശീലനം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.