കണ്ണൂര്‍ നഗരത്തിൽ എല്ലാ വീട്ടിലും സൗജന്യ കുടിവെള്ള കണക്ഷന്
text_fieldsകണ്ണൂര്‍: മുനിസിപ്പല്‍ കോർപറേഷനിൽ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ വീടുകള്‍ക്കും സൗജന്യ കുടിവെള്ള കണക്ഷന് നല്കുന്നു. പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം ചാല അമ്പലത്തിന് സമീപം മേയര്‍ അഡ്വ. ടി.ഒ. മോഹനന് നിർവഹിച്ചു. ഡെപ്യൂട്ടി മേയര്‍ കെ. ഷബീന അധ്യക്ഷത വഹിച്ചു.
96.24 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ കോര്പറേഷന് പരിധിയില്‍ നിലവിലെ 31,601 വീടുകള്‍ക്കുള്ള കണക്ഷന് പുറമെ പുതുതായി 24,000 കുടുംബങ്ങള്‍ക്ക് കൂടി സൗജന്യ കുടിവെള്ള കണക്ഷന് ലഭിക്കും. കൂടാതെ നിലവില്‍ പൈപ്പ് ലൈന്‍ വലിക്കാത്ത മുഴുവന്‍ പ്രദേശങ്ങളിലേക്കും പൈപ്പ് ലൈന്‍ വലിക്കും.
കോര്‍പറേഷനില്‍ ആവശ്യപ്പെട്ടാലാണ് പുതുതായി പൈപ്പ് ലൈന്‍ വലിച്ച് നല്‍കുക. നിലവില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച സ്ഥലങ്ങളിലും എം.എല്‍.എ ഫണ്ടിലോ മറ്റേതെങ്കിലും ഫണ്ടിലോ കുടിവെള്ള പൈപ്പ് ലൈൻ വലിച്ച സ്ഥലങ്ങളിലും അപേക്ഷിച്ചാല്‍ വീടുകളിലേക്ക് സൗജന്യമായി കണക്ഷന് നല്‍കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കോര്പറേഷന് പരിധിക്കകത്തെ മുഴുവന്‍ വീടുകള്‍ക്കും കുടിവെള്ള കണക്ഷന് നല്കിയ കേരളത്തിലെ ആദ്യത്തെ കോര്‍പറേഷനായി കണ്ണൂര്‍ മാറും.
2024 മാര്‍ച്ച് 31 ന് മുമ്പ് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കുടിവെള്ള കണക്ഷന് അപേക്ഷിക്കുന്നതിനുള്ള ഫോം ചടങ്ങിൽ വിതരണം ചെയ്തു. കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ വി. റിജു പദ്ധതിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ എം.പി. രാജേഷ്, അഡ്വ.പി. ഇന്ദിര, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്, സുരേഷ് ബാബു എളയാവൂര്, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, എന്‍. ഉഷ, വി. ബാലകൃഷ്ണന്, കെ.വി. സവിത, പി.കെ. സാജേഷ് കുമാര്‍, പി.വി. കൃഷ്ണകുമാർ, കെ.പി. അബ്ദുൽ റസാക്ക്, ബിജോയ് തയ്യിൽ, പ്രകാശൻ പയ്യനാടൻ, കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷർണ രാഘവൻ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.