ഫ്ലാറ്റിന് പിറകിൽ മാലിന്യം തള്ളി; പിഴ ചുമത്തി
text_fieldsകണ്ണൂർ: നഗരത്തിൽ ഫ്ലാറ്റിൽനിന്നുള്ള മാലിന്യങ്ങൾ സമീപത്തെ പറമ്പിൽ തള്ളിയതിന് തദ്ദേശ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെൻറ് സ്ക്വാഡ് പതിനായിരം രൂപ പിഴ ചുമത്തി. കണ്ണൂർ ആയിക്കര അഞ്ചുകണ്ടിയിലുള്ള വെസ്റ്റ് ബേ അപ്പാർട്ട്മെന്റിലാണ് മാലിന്യ സംസ്കരണത്തിലുള്ള നിയമലംഘനം കണ്ടെത്തിയത്.
ഫ്ലാറ്റിൽ നിന്നുള്ള ജൈവ -അജൈവമാലിന്യങ്ങൾ തൊട്ടടുത്ത പറമ്പിലും കെട്ടിടത്തിനകത്തും വലിച്ചറിഞ്ഞ നിലയിലായിരുന്നു. ഫ്ലാറ്റിന് സമീപം മലിനജലം കെട്ടിക്കിടക്കുന്നതും സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ പുറത്തേക്ക് ഒഴുകുന്നതും സ്ക്വാഡ് കണ്ടെത്തി. പിഴചുമത്തി തുടർ നടപടികൾ സ്വീകരിക്കുന്നതിന് കോർപറേഷന് സ്ക്വാഡിന് നിർദേശം നൽകി.
ഫ്ലാറ്റിലെ മലിനജല സംസ്കരണം പ്ലാന്റ് കുറ്റമറ്റരീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും ഖരമാലിന്യങ്ങൾ താമസക്കാർ വലിച്ചെറിയാതെ പൂർണമായും അംഗീകൃത ഏജൻസികൾക്ക് കൈമാറുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിർദേശം നൽകി.
പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ഇ.പി. സുധീഷ്, എൻഫോഴ്സ്മെന്റ് ഓഫിസർ കെ.ആർ. അജയകുമാർ, സ്ക്വാഡ് അംഗം ഷെരീകുൽ അൻസാർ, കണ്ണൂർ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ. ഷീന എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.