ഗ്രാമ പഞ്ചായത്ത് ഇടതിന് കുതിപ്പ്; വലതിന് കിതപ്പ്
text_fieldsകണ്ണൂർ: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ വൻകുതിപ്പുമായി എൽ.ഡി.എഫ്. 71 ഗ്രാമപഞ്ചായത്തുകളില്‍ 56 നേടി ഇത്തവണ എൽ.ഡി.എഫ് ആധിപത്യം പുലർത്തി. 15 എണ്ണമാണ് യു.ഡി.എഫിെൻറ കൂടെ നിന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 53 പഞ്ചായത്തുകളാണ് ഭരിച്ചത്. 18 ഇടത്ത് യു.ഡി.എഫും.
പയ്യാവൂര്‍, കണിച്ചാര്‍, ചെറുപുഴ, ഉദയഗിരി, ആറളം, കുന്നോത്തുപറമ്പ് പഞ്ചായത്തുകള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തപ്പോള്‍ കടമ്പൂര് യു.ഡി.എഫും തിരിച്ചുപിടിച്ചു. കോണ്‍ഗ്രസും മുസ്ലിം ലീഗും വെവ്വേറെ മത്സരിച്ച വളപട്ടണം പഞ്ചായത്തില്‍ ലീഗ് ഭരണം പിടിച്ചു.പത്ത് പഞ്ചായത്തുകളിൽ എൽ.ഡി.എഫിന് പ്രതിപക്ഷമില്ല. പട്ടുവത്ത് ബി.ജെ.പി അക്കൗണ്ട് തുറന്നു.
വളപട്ടണം, ഉളിക്കൽ, തൃപ്രങ്ങോട്ടൂർ, നടുവിൽ, മാട്ടൂൽ, മാടായി, കൊട്ടിയൂർ, കൊളച്ചേരി, കണിച്ചാർ, കടമ്പൂർ, ഇരിക്കൂർ, ഏരുവേശ്ശി, ചപ്പാരപ്പടവ്, ആലക്കോട്, അയ്യങ്കുന്ന് എന്നീ പഞ്ചായത്തുകൾ യു.ഡി.എഫ് അക്കൗണ്ടിലായി.
അഞ്ചരക്കണ്ടി, ആറളം, അഴീക്കോട്, ചെമ്പിലോട്, ചെങ്ങളായി, ചെറുകുന്ന്, ചെറുപുഴ, ചെറുതാഴം, ചിറക്കൽ, ചിറ്റാരിപ്പറമ്പ്, ചൊക്ലി, ധർമടം, എരമം കുറ്റൂർ, എരഞ്ഞോളി, ഏഴോം, കടന്നപ്പള്ളി, കതിരൂർ, കല്യാശ്ശേരി, കാേങ്കാൽ, കണ്ണപുരം, കരിവെള്ളൂർ, കീഴല്ലൂർ, കേളകം, കോളയാട്, കൂടാളി, കോട്ടയം, കുഞ്ഞിമംഗലം, കുന്നോത്ത്പറമ്പ്, കുറുമാത്തൂർ, കുറ്റ്യാട്ടൂർ, മലപ്പട്ടം, മാലൂർ, മാങ്ങാട്ടിടം, മയ്യിൽ, മൊകേരി, മുണ്ടേരി, മുഴക്കുന്ന്, മുഴപ്പിലങ്ങാട്, നാറാത്ത്, ന്യൂ മാഹി, പടിയൂർ, പന്ന്യന്നൂർ, പാപ്പിനിശ്ശേരി, പരിയാരം, പാട്യം, പട്ടുവം, പായം, പയ്യാവൂർ, പെരളശ്ശേരി, പേരാവൂർ, പെരിങ്ങോം, പിണറായി, രാമന്തളി, തില്ലേങ്കരി, വേങ്ങാട് എന്നിവിടങ്ങളിൽ എൽ.ഡി.എഫ് ഭരണം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.