നാടൻ പ്ലാവ് സർവേയുമായി ഹരിത കേരളം മിഷൻ
text_fieldsകണ്ണൂർ: നാടൻ ചക്കയുടെ രുചി നിലനിർത്താൻ സർവേയുമായി ഹരിത കേരളം മിഷൻ. ഉയർന്ന ഉൽപാദന ശേഷിയുള്ളതും വ്യത്യസ്ത രുചിയുള്ളതും തുടർച്ചയായി കായ്ക്കുന്നതുമായ നാടൻ പ്ലാവുകൾ കണ്ടെത്തുന്നതിനാണ് ഹരിത കേരളം മിഷനും കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രവും സർവേ സംഘടിപ്പിക്കുന്നത്.
പ്ലാവിെൻറ ഉടമസ്ഥെൻറ പേരുവിവരങ്ങൾ, വിലാസം, മൊബൈൽ ഫോൺ നമ്പർ, ഗ്രാമ പഞ്ചായത്ത് /നഗരസഭ, പ്ലാവ് പൂവിട്ട മാസം, പ്രസ്തുത പ്ലാവിൽനിന്ന് അവസാനം ചക്ക പറിച്ചെടുത്ത മാസം, വർഷം, അത് നിൽക്കുന്ന സ്ഥലം, പ്ലാവിെൻറ ഏകദേശ ഉയരം, തുടങ്ങിയവയാണ് ശേഖരിക്കുക.
ഇത്തരം പ്ലാവുകളുടെ വിവരങ്ങൾ സ്വയം നൽകാൻ തയാറുള്ള കർഷകർക്ക് നേരിട്ട് സർവേയിൽ പങ്കെടുക്കാം. വിവരങ്ങൾ കൈമാറാൻ തയാറുള്ള പൊതുജനങ്ങൾക്കും സർവേയിൽ പങ്കെടുക്കാം. നാടൻ പ്ലാവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് തൈകൾ ഉൽപാദിപ്പിക്കുന്നതിനും തോട്ടങ്ങൾ ഉണ്ടാക്കുന്നതിനും ലക്ഷ്യമിട്ടാണ് സർവേ നടത്തുന്നത്. ജില്ലയിലെ കാർഷിക കാലാവസ്ഥ മേഖലകളെ അടിസ്ഥാനമാക്കിയാണ് ഫലവൃക്ഷങ്ങളുടെ ഗുണമേന്മകൾ നിലനിലനിൽക്കുന്നത് എന്നതിനാൽ വിവരശേഖരണവും തുടർ പ്രവർത്തനങ്ങളും കാർഷിക കാലാവസ്ഥയെ അടിസ്ഥാനമാക്കിയായിരിക്കും. ഹരിത കർമസേന അംഗങ്ങൾ മുഖാന്തരവും വിവരങ്ങൾ കൈമാറാം.
കാർഷിക രംഗത്തെ വിവിധ സംഘടനകളുടെ സേവനവും വിവരശേഖരണത്തിന് ഉപയോഗിക്കും. 2021 ഡിസംബർ 11 വരെയാണ് വിവരം ശേഖരിക്കുക. ശേഖരിച്ച വിവരങ്ങൾ ജില്ല തലത്തിൽ അപഗ്രഥിക്കും. ഇവയിൽനിന്ന് മികച്ച ഗുണനിലവാരം പുലർത്തുന്ന പ്ലാവുകളെ ഗൃഹനാഥെൻറ പേരിൽ ടാഗ് ചെയ്യും. ഇതിനായി ഹരിത കേരളം മിഷനും കെ.വി.കെയും നിശ്ചയിക്കുന്ന വളൻറിയർ നേരിട്ട് പ്ലാവ് സന്ദർശിക്കും. ഇത്തരത്തിൽ ടാഗ് ചെയ്ത പ്ലാവിൽ ഉണ്ടാവുന്ന ചക്കയുടെ ഗുണങ്ങൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. ഈ പ്ലാവിെൻറ ഗ്രാഫ്റ്റ് തൈകൾ ഉൽപാദിപ്പിച്ച് അതേ കാർഷിക കാലാവസ്ഥയുള്ള പ്രദേശങ്ങൾ കണ്ടെത്തി പ്ലാവിൻ തോട്ടങ്ങൾ നട്ടുവളർത്തുകയും ചെയ്യും. ഒക്ടോബർ, നവംബർ മാസങ്ങളിലായി പൂവിട്ട പ്ലാവുകളുടെ വിവരങ്ങൾ കർഷകർക്ക് ഇനി ചേർത്ത വാട്സ്ആപ് നമ്പറുകളിൽ നൽകാം. പ്ലാവിെൻറ ഉടമകളെ ജില്ലതലത്തിൽ ആദരിക്കാനും പദ്ധതിയുണ്ട്. ഫോൺ: 8129218246.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.