സഹനയാത്രയുമായി ഹാരിസ് രാജ് കണ്ണൂരിൽ
text_fieldsകണ്ണൂർ: മത സൗഹാർദ സന്ദേശ സഹനയാത്രയുമായി ഹാരിസ് രാജ് കണ്ണൂരിലെത്തി. ‘സത്യവേദ സാരങ്ങളുടെ’ രചയിതാവു കൂടിയായ ഹാരിസ് രാജ് ജനുവരി ഒന്നിന് തുടങ്ങിയ കാൽനട യാത്രയാണ് ചൊവ്വാഴ്ച കണ്ണൂരിൽ എത്തിയത്.
കന്യാകുമാരിയിലെ ത്രിവേണി സംഗമ സ്ഥലത്തുനിന്നാണ് യാത്ര തുടങ്ങിയത്. കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്ത് യാത്ര സമാപിക്കും. ‘സത്യവേദ സ്വരങ്ങൾ’ എന്ന പുസ്തകത്തിന്റെ ഏഴടിയോളം വലിപ്പവും 200 കിലോയോളം ഭാരവുമുള്ള പ്രതിരൂപവും വഹിച്ചാണ് കാൽനട സഹന യാത്ര.
നാലായിരത്തോളം സത്യവേദ സാരങ്ങളാണ് പുസ്തകത്തിലുള്ളത്. നാലര വർഷത്തോളമെടുത്താണ് ‘സത്യവേദ സാരങ്ങൾ’ തയാറാക്കിയത്. ഡോ. ഭീംറാവ് അംബേദ്കർ അവാർഡ്, എസ്.കെ. പൊറ്റെക്കാട് അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകളും പുസ്തകത്തിന് ലഭിച്ചിട്ടുണ്ട്. തൃശൂർ മണ്ണുത്തി സ്വദേശിയാണ് ഹാരിസ് രാജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.