Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആറളത്തെ...

ആറളത്തെ ചെണ്ടുമല്ലിപ്പാടത്ത് വിളവെടുപ്പ് തുടങ്ങി

text_fields
bookmark_border
ആറളത്തെ ചെണ്ടുമല്ലിപ്പാടത്ത് വിളവെടുപ്പ് തുടങ്ങി
cancel
camera_alt

ആറളം ഫാം ബ്ലോക്ക് 13ലെ തടം കളം കരിയിൽ ഒരുക്കിയ അനശ്വര കൃഷിക്കൂട്ടത്തിന്റെ ചെണ്ടുമല്ലിപ്പാടം

പഞ്ചായത്ത്, കൃഷി വകുപ്പ് അധികൃതർ സന്ദർശിക്കുന്നു

ആ​റ​ളം: ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​റ​ളം കൃ​ഷിഭ​വ​ൻ പ​രി​ധി​യി​ൽ ആ​റ​ളം ഫാം ​ബ്ലോ​ക്ക് 13ലെ ​ത​ടം ക​ളം ക​രി​യി​ൽ ഒരുക്കിയ അ​ന​ശ്വ​ര കൃ​ഷിക്കൂട്ട​ത്തി​ന്റെ ചെ​ണ്ടു​മ​ല്ലി കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചു. കൃ​ഷി വ​കു​പ്പി​ന്റെ​യും ടി.​ആ​ർ.​ഡി.​എ​മ്മി​ന്റെ​യും ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. അ​ഞ്ച് ഏ​ക്ക​റി​ൽ പൈ​ല​റ്റ് പ​ദ്ധ​തി ആ​യാ​ണ് ചെ​ണ്ടു​മ​ല്ലി കൃ​ഷി​ക്ക് തു​ട​ക്കംകു​റി​ച്ചി​ട്ടു​ള്ള​ത്.

ഓ​ണ​ക്കാ​ല​ത്തേ​ക്ക് വി​ള​വെ​ടു​പ്പി​നാ​യി 12 ഏ​ക്ക​റി​ൽ ചെ​ണ്ടു​മ​ല്ലി തൈ​ക​ൾ, ജ​മ​ന്തി തൈ​ക​ൾ ന​ട്ടുക​ഴി​ഞ്ഞു. കാ​ടുപി​ടി​ച്ച് ത​രി​ശാ​യി കി​ട​ന്ന സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്യു​ന്ന​തി​ലൂ​ടെ വ​ന്യ​ജീ​വി​ക​ളു​ടെ ഇ​ട​പെ​ട​ൽ കു​റ​ക്കു​വാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്. ജി​ല്ല കൃ​ഷി ഓ​ഫി​സി​ലെ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​യി​രു​ന്ന വി.​കെ. അ​ജി​മോ​ൾ, ഇ​രി​ട്ടി കൃ​ഷി അ​സി. ഡ​യ​റ​ക്ട​ർ കെ. ​ബീ​ന, ആ​റ​ളം കൃ​ഷി ഭ​വ​ൻ സീ​നി​യ​ർ കൃ​ഷി അ​സി​സ്റ്റ​ന്റ് സി.​കെ. സു​മേ​ഷ്, കൃ​ഷിക്കൂട്ടം സെ​ക്ര​ട്ട​റി കു​മാ​ര​ൻ കോ​ട്ടി, പ്ര​സി​ഡ​ന്റ് ഷൈ​ല ഭ​ര​ത​ൻ എ​ന്നി​വ​രു​ടെ മേ​ൽനോ​ട്ട​ത്തി​ലാ​ണ് കൃ​ഷി ന​ട​ത്തു​ന്ന​ത്.

ചെ​ണ്ടു​മ​ല്ലി കൃ​ഷി​യെ കൂ​ടാ​തെ അ​ഞ്ച് ഏ​ക്ക​ർ സ്ഥ​ല​ത്ത് പ​ച്ച​മു​ള​ക്, അ​ത്ര​ത​ന്നെ സ്ഥ​ല​ത്ത് ചാ​മ, മു​ത്താ​റി എ​ന്നി​വ​യും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HarvestingAralamChangaramkulam
News Summary - Harvesting has started at Chendumallipada in Aralam
Next Story