ഹാഷിം തങ്ങള്‍ എക്‌സലന്‍സി അവാര്‍ഡ് ബഹാഉദ്ദീന്‍ നദ്‌വിക്ക്
text_fieldsഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി
കണ്ണൂര്‍: ദാറുല്‍ ഹസനാത്തിന്റെ ശിൽപിയും ജില്ല നാഇബ് ഖാദിയും സാമൂഹിക സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ ഹാഷിം കുഞ്ഞി തങ്ങള്‍ എക്‌സലന്‍സി അവാര്‍ഡിന് ദാറുല്‍ ഹുദ ഇസ് ലാമിക് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അര്‍ഹനായതായി ജൂറി അംഗം അബ്ദുൽ റഹ്‌മാന്‍ കല്ലായി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ജൂണ്‍ മൂന്നിന് വൈകീട്ട് ഏഴിന് കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് അറബി കോളജില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും. അന്താരാഷ്ട്ര മുസ്‍ലിം പണ്ഡിത സഭാംഗവും സമസ്ത കേന്ദ്ര മുശാവറ അംഗവുമാണ് ബഹാഉദ്ദീന്‍ നദ്‌വി. വാര്‍ത്തസമ്മേളനത്തില്‍ എന്‍.സി. മുഹമ്മദ്, കെ.പി. അബൂബക്കര്‍ ഹാജി, കബീര്‍ കണ്ണാടിപ്പറമ്പ് എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.