കണ്ണൂർ ആരോഗ്യവാനാണ്..
text_fieldsകണ്ണൂര്‍: കേന്ദ്ര സര്‍ക്കാറിെൻറ രാജ്യാന്തര അംഗീകാരത്തിനുള്ള ദേശീയ ഗുണമേന്മ വിലയിരുത്തലിന് ജില്ലയിലെ ഒമ്പതു കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി സ്ഥാനം നേടി. ആരോഗ്യരംഗത്ത് മികവു വിലയിരുത്തുന്നതിനായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ നടക്കുന്ന കേന്ദ്ര സര്‍ക്കാറിെൻറ രാജ്യാന്തര അംഗീകാരത്തിനുള്ള ദേശീയ ഗുണമേന്മാ വിലയിരുത്തലാണ് നിലവിൽ ഓണ്‍ലൈനിലൂടെ നടത്താനൊരുങ്ങുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരിട്ടെത്തി പരിശോധന നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ വഴി പരിശോധന നടത്താന്‍ തീരുമാനിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേഡ് (എന്‍.ക്യു.ആര്.സി) അംഗീകാരം ലഭിച്ചത് കണ്ണൂരിലാണ്.
ഇതുവരെ ഇൗ വിഭഗങ്ങളിൽ 12 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ അംഗീകാരം നേടി. കേന്ദ്ര സര്‍ക്കാര്‍ ഓണ്‍ലൈന്‍ വഴി വീണ്ടും പരിശോധന നടത്തുന്നതോടെ കണ്ണൂരിന് വീണ്ടും അപൂര്‍വ നേട്ടത്തിലെത്താനാവും. ഒമ്പത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണ് സംസ്ഥാന സര്‍ക്കാറിെൻറ വിലയിരുത്തലിൽ അംഗീകാരം ലഭിച്ച് കേന്ദ്രത്തിലേക്ക് പരിശോധനക്കായി ഇപ്പോൾ അയച്ചത്. ഇതുകൂടി അംഗീകാരം ലഭിക്കുന്നതോടെ രാജ്യത്ത് മറ്റു ജില്ലകളെ ബഹുദൂരം പിന്നിലാക്കി കണ്ണൂര്‍ കുതിക്കും.
ആറളം ഫാം, മുണ്ടേരി, ചിറക്കല്‍, ഉദയഗിരി, പുളിങ്ങോം, പട്ടുവം, കല്യാശ്ശേരി, ചെറുകുന്ന്തറ, മാട്ടൂല്‍ എന്നിവിടങ്ങളിലെ കുടുംബ ആരോഗ്യകേന്ദ്രങ്ങളാണ് ഗുണമേന്മ വിലയിരുത്തല്‍ പരിശോധനക്കായി കാത്തിരിക്കുന്നത്. കേന്ദ്രത്തിെൻറ അംഗീകാരം ലഭിച്ചാല്‍ ഓരോ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനും വര്‍ഷത്തില്‍ രണ്ടുലക്ഷം രൂപ പ്രചോദന തുകയായി ലഭിക്കും.
അതത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിെൻറ ഡോക്യുമെൻറ്സുകള് ഡല്‍ഹിയിലെ നാഷനല്‍ ഹെല്‍ത്ത് സിസ്റ്റം റിസോഴ്സ് സെൻററി (എന്‍.എച്ച്.എസ്.ആര്.സി)ലേക്ക് അയച്ച് തുടര്‍ന്ന് അധികൃതര്‍ ഓരോ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും വിഡിയോ കോണ്‍ഫറന്‍സിലൂടെ പരിശോധിച്ചാണ് ഓണ്‍ലൈന്‍ വഴി അംഗീകാരം നല്‍കുക. കോവിഡ് പ്രതിസന്ധിക്കുശേഷം അധികൃതർ നേരിട്ടെത്തി വീണ്ടും പരിശോധന നടത്തും.
നേരത്തേ വളപട്ടണം, തേര്‍ത്തല്ലി, മൈതാനപ്പള്ളി, കൊട്ടിയൂര്‍, മലപ്പട്ടം, ചെറുതാഴം, കാങ്കോല്‍, കൊളശ്ശേരി, കതിരൂര്‍, പാട്യം, തില്ലങ്കേരി, കൂവോട് എന്നിവിടങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ഇതില്‍ 10 കുടുംബ ആരോഗ്യ കേന്ദ്രങ്ങള്‍ക്കു രണ്ടുലക്ഷം രൂപ ലഭിച്ചു തുടങ്ങി.ഒ.പി കൗണ്ടര്‍, ലബോറട്ടറി, ദേശീയ ആരോഗ്യ പരിപാടി, ജനറല്‍ അഡ്മിനിസ്ട്രേഷന് എന്നീ വിഭാഗങ്ങളിലായി അടിസ്ഥാന സൗകര്യങ്ങള്‍, ശുചിത്വം, ഗുണമേന്മ, രോഗീസൗഹൃദം എന്നിവ അടിസ്ഥാനമാക്കി 3500 പോയൻറില്‍ വിലയിരുത്തിയാണ് എന്‍.ക്യൂ.എ.എസ് അംഗീകാരം നല്‍കുക.
70 ശതമാനം പോയെൻറങ്കിലും ലഭിച്ചാലേ അംഗീകാരം നല്‍കൂ. കോവിഡ് വ്യാപനത്തിനിടയിലും ജില്ല ആരോഗ്യമിഷന് പ്രോഗ്രാം മാനേജര്‍ ഡോ. അനിലിെൻറ നേതൃത്വത്തിലുള്ള കൂട്ടായ പ്രവര്‍ത്തനത്തിെൻറ ഭാഗമായാണ് കണ്ണൂരിന് ഈ നേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.