വേണം യുവഗവേഷകന് ഉദാരമതികളുടെ കൈത്താങ്ങ്
text_fieldsകൂത്തുപറമ്പ്: രാജ്യത്തിെൻറ ഭാവിവാഗ്ദാനമായ ഗവേഷകൻ വൃക്ക മാറ്റിവെക്കാനാവശ്യമായ ഭാരിച്ച തുക കണ്ടെത്താനാവാതെ ഉദാരമതികളുടെ സഹായം തേടുന്നു. കൂത്തുപറമ്പ് പാട്യം സ്വദേശിയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഗവേഷകനുമായ ഡോ. നിഖിലാണ് ശാസ്ത്രക്രിയക്കായി കാത്തിരിക്കുന്നത്.
31കാരനായ ഡോ. നിഖിൽ 2014ൽ കോയമ്പത്തൂർ ഡി.ആർ.ഡിയിൽ പിഎച്ച്.ഡിക്ക് പ്രവേശനം നേടുകയും മികച്ച രീതിയിൽ ഗവേഷണം പൂർത്തീകരിക്കുകയും ചെയ്തിരുന്നു. വൃക്കരോഗി ആയിരുന്നിട്ടും ഈ കാലഘട്ടത്തിൽ മൂന്ന് ഇന്ത്യൻ പേറ്റൻറ്, 15ഒാളം അന്താരാഷ്ട്ര പ്രബന്ധങ്ങൾ, സ്വന്തമായി രണ്ടു പുതിയ മോളിക്യൂൾ ഡെപോസിഷൻ എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. ജപ്പാനിലെ റിക്കൻ ഇൻസ്റ്റിറ്റ്യൂട്ടുമായി സൂപ്പർ കമ്പ്യൂട്ടർ ഉപയോഗിച്ച് മരുന്ന് ഡെലിവറി സിസ്റ്റം ഡിസൈൻ ചെയ്യുന്ന പദ്ധതി ഗവേഷകനാണ് ഇദ്ദേഹം. 2020 മുതൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷകനായി പ്രവർത്തിച്ചുവരുകയായിരുന്നു. പോളിഷ് അക്കാദമി ഓഫ് സയൻസിനുകീഴിൽ പുതിയ മരുന്ന് കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട ഗവേഷണത്തിന് പോകാൻ തയാറെടുക്കുന്നതിനിടയിൽ അസുഖം മൂർച്ഛിക്കുകയായിരുന്നു. നിഖിലിെൻറ മാതാപിതാക്കൾ ബീഡിത്തൊഴിലാളികളാണ്. ഇപ്പോൾ തന്നെ വൻതുക ചികിത്സക്കായി ചെലവഴിച്ചു.
വൃക്ക മാറ്റിവെക്കാൻ 70 ലക്ഷത്തോളം രൂപ ചെലവുവരും. പി. ജയരാജൻ, പാട്യം രാജൻ, പാട്യം പഞ്ചായത്ത് പ്രസിഡൻറ് എൻ.വി. ഷിജിന, എൻ. രമേശ് ബാബു എന്നിവർ രക്ഷാധികാരികളായി ചികിത്സ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തിച്ചുവരുകയാണ്. നിഖിൽ ചികിത്സ സഹായ ഫണ്ടിെൻറ പേരിൽ ഫെഡറൽ ബാങ്ക് പാനൂർ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 20260200004592. ഐ.എഫ്.എസ്.സി: FDRL 0002026. ഗൂഗ്ൾ പേ നമ്പർ: 9207050609.
വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് ചികിത്സ സഹായം തേടുന്നു
പയ്യന്നൂർ: വാഹനാപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവാവ് ചികിത്സ സഹായം തേടുന്നു. കാങ്കോൽ -ആലപ്പടമ്പ പഞ്ചായത്തിലെ ആലക്കാട് താമസിക്കുന്ന കെ. പ്രമോദാണ് (37) ദിവസങ്ങൾക്ക് മുമ്പുണ്ടായ വാഹനാപകടത്തെ തുടർന്ന് ഇരു കൈകാലുകൾക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇതിനോടകം നാല് ശസ്ത്രക്രിയകൾക്ക് വിധേയനായി. തുടർ ചികിത്സക്കും മറ്റുമായി ലക്ഷങ്ങൾ ആവശ്യമാണ്. പയ്യന്നൂർ ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളിയായ അമ്മ കെ. ശ്യാമളക്ക് ഈ തുക താങ്ങാനാവാത്തതാണ്. ഈ സാഹചര്യത്തിൽ കാങ്കോൽ -ആലപ്പടമ്പ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. സുരേഷ് ബാബു ചെയർമാനും എം. ഷിജു കൺവീനറുമായ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് കേരള ഗ്രാമീൺ ബാങ്ക് മാത്തിൽ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40409101056079. ഐ.എഫ്.എസ്.സി -KLGB0040409. ഗൂഗ്ൾ പേ-8301084292. ചികിത്സ നിധിയിേലക്ക് സഹായം ലഭ്യമാക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.