കാൻവാസുകൾ ചുവപ്പിച്ച് കമ്യൂണിസ്റ്റ് പോരാട്ടചരിത്രം
text_fieldsകണ്ണൂർ: കമ്യൂണിസ്റ്റ് പോരാട്ടചരിത്രം കാൻവാസിലാക്കി ചിത്രകാരസംഗമം. സി.പി.എം 23ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായാണ് കണ്ണൂർ ഗവ. ടി.ടി.ഐ ഫോർ മെനിൽ സ്‌കാർലെറ്റ് എന്ന പേരിൽ ചിത്രകാരസംഗമം നടത്തിയത്. ചിത്രകാരൻ ഗണേഷ്‌കുമാർ കുഞ്ഞിമംഗലം ഉദ്‌ഘാടനം ചെയ്‌തു.
ചിത്രകാരൻ എബി എൻ. ജോസഫിന്റെ നേതൃത്വത്തിൽ നാൽപതിൽപരം ചിത്രകാരൻമാരാണ് സംഗമത്തിൽ പങ്കെടുത്തത്. എ.കെ.ജി നയിച്ച പട്ടിണിജാഥയും ഗുരുവായൂർ സത്യഗ്രഹത്തിലെ കൃഷ്‌ണപ്പിള്ളയുടെ കൂട്ടമണിയടിയും ആറോൺമിൽ സമരവും ചിത്രങ്ങൾക്ക് പ്രമേയമായി.
കയ്യൂർ, കരിവെള്ളൂർ, പാടിക്കുന്ന്, കാവുമ്പായി തുടങ്ങിയ കമ്യൂണിസ്‌റ്റ് കർഷകപോരാട്ടങ്ങളും കാൻവാസിൽ നിറഞ്ഞു. പോരാട്ടചരിത്രത്തിനൊപ്പം ഡൽഹിയിൽ കർഷകസമരവും സമകാലീന സംഭവങ്ങളും പ്രമേയമായി. ചിത്രങ്ങൾ പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് കണ്ണൂർ നഗരത്തിൽ പ്രദർശിപ്പിക്കും. ചടങ്ങിൽ പ്രചാരണ കമ്മിറ്റി ചെയർമാൻ പി.വി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ സംസാരിച്ചു. എം. ഷാജർ സ്വാഗതവും റിഗേഷ് കൊയിലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.