ചിറക്കലില്‍ 60 പേര്‍ക്കുകൂടി ‘ലൈഫി’ൽ വീട്
text_fieldsകണ്ണൂർ: ചിറക്കല്‍ പഞ്ചായത്തിൽ 60 പേര് കൂടി ലൈഫ് ഭവനത്തിന്റെ തണലിൽ. 2017 -2021 പട്ടിക പ്രകാരം 181 ഭവന രഹിതരാണ് ചിറക്കൽ പഞ്ചായത്തിലുണ്ടായിരുന്നത്. ഇതില്‍ കരാറിലേര്‍പ്പെട്ട 115 പേരില്‍ 88 പേരുടെ വീട് നിർമാണം പൂര്‍ത്തിയായി. 27 എണ്ണം അന്തിമഘട്ടത്തിലാണ്.
ലൈഫ് പദ്ധതിയുടെ വിവിധ വിഭാഗങ്ങളിലായി ഇതുവരെ 3.5 കോടി രൂപയുടെ ധനസഹായം നല്കി. ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിന് വീട് നിർമിക്കാന്‍ സ്ഥലം കണ്ടെത്തി. ഭൂമിയില്ലാത്തതും ഭൂമിയുള്ളതുമായ പട്ടികജാതി വിഭാഗക്കാര്‍ക്ക് എസ്.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സ്ഥലവും ഫണ്ടും ലഭ്യമാക്കി. രാജാസ് യു.പി സ്കൂളില്‍ നടന്ന ചടങ്ങില്‍ പൂര്‍ത്തിയാക്കിയ 60 വീടുകളുടെ താക്കോല്‍ മന്ത്രി വി.എന്‍. വാസവന് കൈമാറി.
വീടില്ലാത്തവന്റെ വേദന തിരിച്ചറിഞ്ഞ് സംസ്ഥാനത്ത് 3.59 ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നിർമിച്ച് നല്കിയ സര്‍ക്കാറാണ് ഇവിടെയുള്ളതെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ കെ.വി. സുമേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി. സരള, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ, പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രുതി, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയന്റ് ഡയറക്ടര്‍ ടി.ജെ. അരുണ്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.വി. സതീശന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. അനില്‍കുമാര്‍, സ്ഥിരം സമിതി അധ്യക്ഷരായ ടി.കെ. മോളി, എന്‍. ശശീന്ദ്രന്, കെ. വത്സല, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ഒ. ചന്ദ്രമോഹനന്, പഞ്ചായത്ത് അംഗം കസ്തൂരിലത, സെക്രട്ടറി പി.വി. രതീഷ് കുമാര്‍, അസി.സെക്രട്ടറി വി.എ. ജോര്‍ജ്, പഞ്ചായത്ത് വി.ഇ.ഒ വി.സി. സന്ധ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.