വേണം, ഹൃദ്യക്ക് സഹജീവികളുടെ കൈത്താങ്ങ്
text_fieldsപിലാത്തറ: അത്യപൂർവ രോഗം ബാധിച്ച ബിരുദ വിദ്യാര്‍ഥിനി ഉദാരമതികളുടെ സഹായം തേടുന്നു. കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ വി.വി. ഹരിദാസിന്റെയും പി.വി. രമയുടെയും മകളും പിലാത്തറ സെന്റ് ജോസഫ്സ് കോളജിലെ രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാർനിയുമായ ഹൃദ്യയാണ് (19) സഹജീവികളുടെ കരുണ തേടുന്നത്. തലച്ചോറിനെ ബാധിക്കുന്ന ഓര്‍ത്തോ ഇമ്യൂണ്‍ എന്‍സഫിലിറ്റിസ് എന്ന രോഗവുമായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ ഹൃദ്യ.
ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബം ഇപ്പോള്‍തന്നെ വലിയൊരു തുക ചെലവഴിച്ചുകഴിഞ്ഞു. തുടര്‍ചികിത്സക്ക് 50 ലക്ഷം രൂപ ആവശ്യമായിവരും. ഹൃദ്യയുടെ കുടുംബത്തിന് ഈ സാമ്പത്തികബാധ്യത താങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഉദാരമതികളുടെ സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നതായി ചികിത്സ സഹായസമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. സാമ്പത്തിക സഹായത്തിനുവേണ്ടി നാട്ടുകാരുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
ഇതിനുവേണ്ടി കുഞ്ഞിമംഗലം സര്‍വിസ് സഹകരണബാങ്കില്‍ സേവിങ്സ് ബാങ്ക് അക്കൗണ്ടും കേരള ഗ്രാമീണ ബാങ്ക് കുഞ്ഞിമംഗലം ശാഖയില്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.
കുഞ്ഞിമംഗലം സര്‍വിസ് സഹകരണ ബാങ്ക് അക്കൗണ്ട് നമ്പര്‍ : 011970010989, കേരള ഗ്രാമീണ ബാങ്ക് കുഞ്ഞിമംഗലം ശാഖ അക്കൗണ്ട് നമ്പര്‍ : 40494101071643, ഐ.എഫ്.എസ്.സി കോഡ്: KLGB0040494, ഗൂഗ്ൾ പേ 9947267461. ഫോണ്‍: 9946465096, 9249782779. വാര്‍ത്തസമ്മേളനത്തില്‍ കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ് എ. പ്രാർഥന, പി.കരുണാകരന്‍, കെ.വി. സതീഷ്‌കുമാര്‍, വി.വി. സുരേഷ്, ടി,വി. നിധീഷ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.