ജില്ല ആശുപത്രി ജീവനക്കാരന്റെ മരണത്തിൽ അനാസ്ഥ വ്യക്തമല്ലെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsകണ്ണൂർ: ജില്ല ആശുപത്രി ജീവനക്കാരൻ കോവിഡ് ബാധിച്ച് മരിച്ചത് ചികിത്സയിലുള്ള അനാസ്ഥയും അശ്രദ്ധയും കാരണമാണെന്ന പരാതിയിൽ മനുഷ്യാവകാശ ലംഘനം നടന്നതായി വ്യക്തമല്ലെന്ന് മനുഷ്യാവകാശ കമീഷൻ. ടി.വി. രാജേഷ് എന്ന ജീവനക്കാരൻ 2020 സെപ്റ്റംബറിലാണ് മരിച്ചത്. ചികിത്സാപിഴവ് കാരണമാണെന്ന ഭാര്യയുടെ പരാതിയിലാണ് കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥിന്റെ ഉത്തരവ്.
പരാതിയെ കുറിച്ച് കമീഷൻ വിശദ അന്വേഷണം നടത്തി. സെപ്റ്റംബർ ഒമ്പതിനാണ് രാജേഷ് ജില്ല ആശുപത്രിയിൽ ചികിത്സ തേടിയത്. 13ന് ഓക്സിജൻ നില കുറഞ്ഞതിനാൽ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഹൃദയാഘാതത്തിൽ മരിച്ചു.
പരാതിയെ കുറിച്ച് അന്വേഷിക്കാൻ തലശ്ശേരി സർക്കാർ ആശുപത്രി സൂപ്രണ്ട് ഡോ. ആശ ദേവിയുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചതായി കണ്ണൂർ സിറ്റി പൊലീസ് ഇൻസ്പെക്ടർ കമീഷനെ അറിയിച്ചു. ചികിത്സ രേഖകൾ പരിശോധിച്ചതിൽ രാജേഷിനെ ചികിത്സിച്ച ഡോക്ടർമാരുടെ ഭാഗത്ത് അശ്രദ്ധ ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിനൊപ്പം മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടും പൊലീസ് കമീഷനിൽ സമർപ്പിച്ചു. എന്നാൽ, തന്റെ ഭർത്താവിനെ ആശുപത്രിയിലെ ഡോക്ടറും നഴ്സും ചേർന്ന് മരണത്തിലേക്ക് തള്ളിവിട്ടതാണെന്ന് ഭാര്യ പയ്യന്നൂർ തോട്ടം കടവ് സ്വദേശിനി എം. ധന്യ കമീഷനെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.