കണ്ണൂരില്‍ 2500 കിലോ പുകയില ഉൽപന്ന വേട്ട; രണ്ടുപേര്‍ പിടിയില്‍
text_fieldsകണ്ണൂര്‍: നഗരമധ്യത്തിൽ വന്‍ പുകയില ഉൽപന്ന വേട്ട. 15 ലക്ഷം രൂപ വില വരുന്ന 2500 കിലോയിലേറെ പുകയില ഉൽപന്നങ്ങളുമായി രണ്ടുപേരെ എക്‌സൈസ് സംഘം പിടികൂടി. കണ്ണൂർ കാൽടെക്‌സിന് സമീപമുള്ള മാളിന് പിറകുവശത്തുള്ള വാടക വീട് കേന്ദ്രീകരിച്ചാണ് സംഘത്തിെൻറ പ്രവർത്തനം. കാറില്‍വെച്ച് പുകയില ഉൽപന്നങ്ങളുമായി മട്ടന്നൂര്‍ ഉളിയില്‍ സ്വദേശി പാറമ്മല്‍ അബ്ദുൽ റഷീദിനെ (48) പിടികൂടിയതിനുശേഷം നടത്തിയ തുടര്‍ പരിശോധനയിലാണ് വന്‍ പുകയില ശേഖരം പിടിച്ചെടുത്തത്. ചെറുവത്തൂര്‍ സ്വദേശി പടിഞ്ഞാറെ വീട്ടില്‍ വിജയന്‍ (64) വീട് വാടകക്കെടുത്ത് വര്‍ഷങ്ങളായി അനധികൃതമായി പുകയില ഉൽപന്നങ്ങൾ ചെറുകിട കച്ചവടക്കാർക്ക് കൈമാറുകയായിരുന്നു. ഹാന്‍സ്, കൂള്‍ലിപ്, മധു എന്നിവയാണ് വില്‍പന നടത്തുന്നത്. ഇയാള്‍ക്കെതിരെ മുമ്പും എക്‌സൈസും പൊലീസും കേസെടുത്തിട്ടുണ്ട്. എക്‌സൈസ് കമീഷണറുടെ ഉത്തരമേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സി.സി. ആനന്ദകുമാറിെൻറ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വാഹനവും പുകയില ഉൽപന്നങ്ങള്‍ സൂക്ഷിച്ച ഗോഡൗണും പരിശോധിച്ചപ്പോഴാണ് ഉൽപന്നങ്ങൾ പിടികൂടിയത്. റെയ്ഡില്‍ പ്രിവൻറിവ് ഓഫിസര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ്, എം.കെ. സന്തോഷ്, എക്‌സൈസ് കമീഷണര്‍ സ്‌ക്വാഡ് അംഗം സീനിയര്‍ ഗ്രേഡ് ഡ്രൈവര്‍ കെ. ബിനീഷ് എന്നിവരും ഉണ്ടായിരുന്നു.'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.