മാനവിക ഐക്യപ്രഖ്യാപനവുമായി ഇഫ്താർ സംഗമം
text_fieldsകണ്ണൂർ: മതാചാരങ്ങൾ മാനവിക ഐക്യത്തിന്റെ വേദിയാകണമെന്ന പ്രഖ്യാപനവുമായി ഇഫ്താർ വിരുന്ന്. ജമാഅത്തെ ഇസ്‍ലാമി ജില്ല സമിതി കണ്ണൂർ യൂനിറ്റി സെന്ററിൽ ഒരുക്കിയ ഇഫ്താർ സംഗമത്തിൽ സമൂഹത്തിന്‍റെ നാനാതുറകളിലുള്ളവർ പങ്കെടുത്തു. കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനൻ ഇഫ്താർ ഉദ്ഘാടനം ചെയ്തു.
മനുഷ്യരെ പരസ്പരം കടിച്ചുകീറാൻ പാകത്തിൽ വിദ്വേഷം പ്രചരിപ്പിക്കപ്പെടുന്ന കാലഘട്ടത്തിൽ മതാഘോഷങ്ങളും ആചാരങ്ങളും ഒരുമയുടെ കണ്ണിതീർക്കാനുള്ള വേദികളാക്കുന്നത് മാതൃകപരമാണെന്ന് മേയർ പറഞ്ഞു. ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന അസി. അമീർ പി. മുജീബുറഹ്മാൻ ഇഫ്താർ സന്ദേശം കൈമാറി.
രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, കെ.വി. സുമേഷ് എം.എൽ.എ, കെ.സി. ഉമേഷ് ബാബു, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, സതീശൻ പാച്ചേനി എന്നിവർ സംസാരിച്ചു.
ജമാഅത്തെ ഇസ്‍ലാമി ജില്ല പ്രസിഡന്റ് പി.കെ. മുഹമ്മദ് സാജിദ് നദ് വി അധ്യക്ഷത വഹിച്ചു. ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ ഹംസ അബ്ബാസ്, കോർപറേഷൻ കൗൺസിലർ സുരേഷ് ബാബു എളയാവൂർ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഹംസക്കുട്ടി, വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി പള്ളിപ്രം പ്രസന്നൻ, ജമാഅത്തെ ഇസ്‍ലാമി മേഖല നാസിം യു.പി. സിദ്ദീഖ്, എഴുത്തുകാരായ ഷാഫി ചെറുമാവിലായി, സതീശൻ മൊറായി, വിവിധ സംഘടന പ്രതിനിധികളായ കെ.എൽ.പി. ഹാരിസ്, ശക്കീർ ഫാറൂഖി, അബ്ബാസ് ഹാമിദ്, കെ.വി. സലീം, വി. മുനീർ, ഡോ. പി. സലീം, പി. മുഹമ്മദ് ശമ്മാസ്, നസീർ പുറത്തീൽ, സൽമാനുൽ ഫാരിസി തുടങ്ങിയവർ പങ്കെടുത്തു.
ജമാഅത്തെ ഇസ്‍ലാമി ജില്ല സെക്രട്ടറി സി.കെ. അബ്ദുൽ ജബ്ബാർ സ്വാഗതവും ഇഫ്താർ കമ്മിറ്റി ജനറൽ കൺവീനർ കെ.എം. മഖ്ബൂൽ നന്ദിയും പറഞ്ഞു. കൗസർ ജുമാമസ്ജിദ് ഖതീബ് ഹിഷാമുത്വാലിബ് 'ഖുർആനിൽനിന്ന്' അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.