വൈശാഖ മഹോത്സവം: കൊട്ടിയൂരിൽ പെരുമാളിന് ഇളനീർ അഭിഷേകം
text_fieldsകേളകം: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിെൻറ സുപ്രധാന ചടങ്ങായ ഇളനീരാട്ടം ഭക്തജന സാന്നിധ്യമില്ലാതെ അക്കരെ കൊട്ടിയൂരിൽ നടത്തി. ഇളനീരുകൾ കാര്യത്ത് കൈക്കോളന്മാർ കാവുകൾ നീക്കം ചെയ്ത് മുഖംചെത്തി മണിത്തറക്ക് സമീപം കൂട്ടിയിട്ടു.
രാത്രിയിൽ മുത്തപ്പൻ വരവിനുശേഷമാണ് ഇളനീരാട്ടം തുടങ്ങിയത്. ഇതിനു മുമ്പായി മണിത്തറയിൽ കൂട്ടിയിട്ട ഇളനീരുകൾ ശ്രീകോവിലിലേക്ക് മാറ്റി. ഉച്ചയോടെ അഷ്ടമി ആരാധന നടന്നു. വൈശാഖോത്സവത്തിലെ രണ്ടാമത്തെ ആരാധനയാണിത്. അഷ്ടമി ആരാധനക്ക് കാർമികത്വം വഹിച്ചത് പന്തീരടി കാമ്പ്രം സ്ഥാനികനാണ്. രാത്രിയോടെ മുത്തപ്പൻ വരവ് നടന്നു. രാത്രി കൊട്ടെരിക്കാവിൽനിന്ന് കോട്ടേരി മുത്തപ്പൻ എഴുന്നള്ളി. മുത്തപ്പന് അരി ചൊരിഞ്ഞ് മടക്കിയ ശേഷമാണ് ഇളനീർ അഭിഷേകത്തിനുള്ള രാശി വിളിച്ചത്.
പാലോനം നമ്പൂതിരി രാശി വിളിച്ചതോടെ ഇളനീർ അഭിഷേകം തുടങ്ങി. ഉഷകാമ്പ്രം നമ്പൂതിരിയാണ് അഭിഷേകം നടത്തിയത്. മഹോത്സവത്തിലെ മൂന്നാമത്തെ ആരാധനയായ രേവതി ആരാധന അഞ്ചിനും അവസാനത്തെ ആരാധനയായ രോഹിണി ആരാധന ജൂൺ പത്തിനും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.