ക്ഷീരോൽപാദക സംഘങ്ങൾക്ക് ആദായ നികുതി: കർഷകർ അധികബാധ്യത ആശങ്കയിൽ
text_fieldsകേളകം: ക്ഷീരോൽപാദക സംഘങ്ങൾ ആദായ നികുതി നൽകണമെന്ന കേന്ദ്ര സർക്കാറിെൻറ പുതിയ ഉത്തരവ് കർഷകരെ ആശങ്കയിലാക്കുന്നു. ഈ നിയമപ്രകാരം ഒരു സാമ്പത്തിക വര്‍ഷം 50 ലക്ഷം രൂപയിൽ കൂടുതൽ വരുമാനം ലഭിക്കുന്ന എല്ലാ ക്ഷീരസംഘങ്ങളും 0.1 ശതമാനം ആദായ നികുതിയായി അടക്കണം. ഈ തുക പാൽവിലയില്‍നിന്ന് ഈടാക്കി ആദായ നികുതി വകുപ്പിലേക്ക് അടവാക്കുന്നതാണെന്നുമാണ് നിയമം. പാൽവിലയിൽനിന്ന് തുക ഈടാക്കണമെന്ന വ്യവസ്ഥയാണ് കർഷകരെ ആശങ്കയിലാക്കുന്നത്. സംഘത്തിെന്റ വരുമാനം വർധിക്കുന്നതനുസരിച്ച് കർഷകർക്ക് ലഭിക്കുന്ന തുകയിൽ കുറവുണ്ടാകുമെന്നതാണ് നിയമത്തിലെ പ്രത്യേകത. മലയോര മേഖലയിലെ എല്ലാ സംഘങ്ങളും വർഷത്തിൽ 50 ലക്ഷത്തിൽ കൂടുതൽ ലഭിക്കുന്നവയാണ്.
മലയോരങ്ങളിൽ ശരാശരി പാലളവ് നടക്കുന്ന സംഘങ്ങളാണ് കൂടുതലും. ദിവസം 1500 ലിറ്റർ പാലളവ് നടക്കുന്ന സംഘത്തിൽ കർഷകർക്ക് കുറഞ്ഞ തുകയായ 35 രൂപ നൽകിയാൽ തന്നെ (പാലിെൻറ കൊഴുപ്പ് അനുസരിച്ച് തുക വർധിക്കും) വർഷത്തിൽ 1.8 കോടി രൂപ വരുമാനം ലഭിക്കും. ഈ സംഘങ്ങൾ വരെ ആദായ നികുതി നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്. മലയാേരത്തെ എല്ലാ സംഘങ്ങളും ഈ വിധത്തിൽ പാലളക്കുന്നവയായതിനാൽ കർഷകർക്ക് അധിക ബാധ്യത വരുത്തിവെക്കുന്ന സാഹചര്യമുണ്ടാകും.
പാൻ കാർഡുള്ള സംഘങ്ങൾക്കും ഇല്ലാത്ത സംഘങ്ങൾക്കും നികുതിയിൽ വ്യത്യാസമുണ്ടെന്നും നിയമത്തിൽ പറയുന്നുണ്ട്. കാര്‍ഡ് ഉണ്ടായിട്ടും രണ്ടു വര്‍ഷമായി ആദായ നികുതി റിട്ടേൺ ഫയല്‍ ചെയ്യാത്ത ക്ഷീര സംഘങ്ങള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദായ നികുതിയിൽ കുറവ് നൽകിയത് 50,000 രൂപയില്‍ അധികരിക്കുകയും, ക്ഷീരസംഘങ്ങള്‍ രണ്ടു വര്‍ഷമായി ആദായ നികുതി റിട്ടേണ്‍ ഫയൽ ചെയ്യാത്തവരുമാണെങ്കില്‍ 50 ലക്ഷം രൂപയില്‍ അധികരിക്കുന്ന തുക എത്രയാണോ ആ തുകയില്‍ നിന്ന് അഞ്ചു ശതമാനം ആദായ നികുതി അടക്കേണ്ടിവരും.
പാൻകാര്‍ഡ് ഇല്ലാത്ത ക്ഷീര സംഘങ്ങള്‍ക്ക് 50 ലക്ഷം രൂപയില്‍ അധികരിക്കുന്ന തുകയില്‍നിന്ന് 20 ശതമാനം ആദായനികുതി അടക്കണമെന്നും നിയമത്തിൽ പറയുന്നു. പാൻ കാർഡുള്ള സംഘങ്ങളും ഇല്ലാത്ത സംഘങ്ങളും മലയാേര മേഖലയിൽ നിരവധി ഉണ്ടെന്നിരിക്കെ നികുതിയിൽ വരുന്ന അധിക തുകയും തങ്ങളിൽനിന്ന് ഈടാക്കുന്ന സാഹചര്യമുണ്ടാക്കുമെന്നും കർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.