Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുതുവഴി തുറന്ന്...

പുതുവഴി തുറന്ന് ഇൻഡസ്ട്രിയൽ കോൺക്ലേവ്

text_fields
bookmark_border
പുതുവഴി തുറന്ന് ഇൻഡസ്ട്രിയൽ കോൺക്ലേവ്
cancel
camera_alt

നോ​ർ​ത്ത് മ​ല​ബാ​ർ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സു​മാ​യി സ​ഹ​ക​രി​ച്ച് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സം​ഘ​ടി​പ്പി​ച്ച ‘ഇ​ൻ​ഡ​സ്ട്രി​യ​ൽ കോ​ൺ​ക്ലേ​വ്’

ക​ണ്ണൂ​ർ: നോ​ർ​ത്ത് മ​ല​ബാ​ർ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സു​മാ​യി സ​ഹ​ക​രി​ച്ച് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ‘ഇ​ൻ​ഡ​സ്ട്രി​യ​ൽ കോ​ൺ​ക്ലേ​വ്’ സം​ഘ​ടി​പ്പി​ച്ചു. അ​ക്കാ​ദ​മി​ക സ​മൂ​ഹ​വും വ്യ​വ​സാ​യ-​വാ​ണി​ജ്യ മേ​ഖ​ല​ക​ളും കൈ​കോ​ർ​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും സാ​ധ്യ​ത​ക​ളും ച​ർ​ച്ച ചെ​യ്യാ​നും സി​ല​ബ​സി​ലും പ​ഠ​ന രീ​തി​ക​ളി​ലും വ​രു​ത്തേ​ണ്ട ക്രി​യാ​ത്മ​ക മാ​റ്റ​ങ്ങ​ൾ​ക്കു​ള്ള ആ​ശ​യ​ങ്ങ​ൾ സ്വ​രൂ​പി​ക്കാ​നു​മാ​ണ് കോ​ൺ​ക്ലേ​വ് ന​ട​ത്തി​യ​ത്. വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. കെ.​കെ.​ സാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ജി​സ്ട്രാ​ർ പ്ര​ഫ. ജോ​ബി കെ. ​ജോ​സ്, സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യ പ്ര​ഫ. അ​നി​ൽ രാ​മ​ച​ന്ദ്ര​ൻ, കെ.​പി. അ​നീ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യെ ഒ​രു വ്യ​വ​സാ​യ സൗ​ഹൃ​ദ സ​ർ​വ​ക​ലാ​ശാ​ല​യാ​ക്കി മാ​റ്റു​ക എ​ന്ന​ത് ല​ക്ഷ്യ​മാ​ക്കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്രാ​രം​ഭ ന​ട​പ​ടി​യാ​യാ​ണ് ഇ​ൻ​ഡ​സ്ടി​യ​ൽ കോ​ൺ​ക്ലേ​​​വെ​ന്ന് ആ​മു​ഖ​മാ​യി വൈ​സ് ചാ​ൻ​സ​ല​ർ പ​റ​ഞ്ഞു. വ്യ​വ​സാ​യ-​വാ​ണി​ജ്യ മേ​ഖ​ല​ക​ളു​ടെ ആ​വ​ശ്യം തി​രി​ച്ച​റി​യു​ക​യും അ​തി​ന് ഉ​ത​കു​ന്ന തൊ​ഴി​ൽ സേ​ന​യെ വാ​ർ​ത്തെ​ടു​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് സ​ർ​വ​ക​ലാ​ശാ​ല ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. കൂ​ടാ​തെ ഈ ​രം​ഗ​ത്തെ പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും പ​രി​ഹാ​ര​നി​ർ​ദേ​ശം ചെ​യ്യു​ന്ന​തി​നും സ​ർ​വ​ലാ​ശാ​ല​യു​ടെ വൈ​ദ​ഗ്ധ്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​വും.

മാ​ർ​ക്ക​റ്റി​ങ്, ഫി​നാ​ൻ​സ് മാ​നേ​ജ്‍മെ​ന്റ്, ഡാ​റ്റ അ​ന​ലി​റ്റി​ക്‌​സ്, സോ​ഫ്റ്റ്‌​വെ​യ​ർ വി​ക​സ​നം, പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഗ​വേ​ഷ​ണം, വി​ക​സ​നം, തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രി​ശീ​ല​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ സ​ർ​വ​ക​ലാ​ശാ​ല​ക്ക് സേ​വ​നം ന​ൽ​കാ​ൻ ക​ഴി​യും. ച​ട​ങ്ങി​ൽ നോ​ർ​ത്ത് മ​ല​ബാ​ർ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് പ്ര​സി​ഡ​ന്റ് ടി.​കെ. ര​മേ​ഷ് കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്റ് സ​ച്ചി​ൻ സൂ​ര്യ​കാ​ന്ത്, സെ​ക്ര​ട്ട​റി സി. ​അ​നി​ൽ കു​മാ​ർ, ഡ​യ​റ​ക്ട​ർ ജോ​സ​ഫ് പൈ​ക​ട, മു​ൻ പ്ര​സി​ഡ​ന്റ് വി​നോ​ദ് നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsIndustrial Conclave
News Summary - Industrial Conclave
Next Story