ഇനി ഇവർ ഓൺലൈനാണ്....; 107 പട്ടികവർഗ കോളനികളിൽ ഇൻറർനെറ്റ് കണക്ടിവിറ്റി
text_fieldsകണ്ണൂർ: ജില്ലയിലെ 107 പട്ടികവർഗ കോളനികളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കി. ജില്ല പഞ്ചായത്തിെൻറ സൗജന്യ വൈഫൈ പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചെറുപുഴ തിരുമേനിയിൽ നിർവഹിച്ചു.
കേരള വിഷൻ ബ്രോഡ്ബാൻഡുമായി ചേർന്നാണ് ജില്ല പഞ്ചായത്ത് പദ്ധതി നടപ്പാക്കിയത്. ഡിജിറ്റൽ വിദ്യാഭ്യാസം ആരംഭിച്ച ശേഷം മാതൃകപരമായ പ്രവർത്തനമാണ് ജില്ല പഞ്ചായത്ത് നടത്തിയതെന്ന് മന്ത്രി അഭിനന്ദിച്ചു. കോവിഡ് കാലത്ത് വിദ്യാർഥികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസം നൽകിയ ഏക സംസ്ഥാനം കേരളമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ടി.ഐ. മധുസൂദനൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസർ എസ്. സന്തോഷ് കുമാർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷരായ യു.പി. ശോഭ, അഡ്വ. കെ.കെ. രത്നകുമാരി, ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.