ഐഫോണിന് നികുതി കെട്ടണം: കണ്ണൂർ വിമാനത്താവളത്തിനെതിരെ ആരോപണവുമായി യാത്രക്കാർ
text_fieldsനാദാപുരം: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസിനെ കുറിച്ച് ഗുരുതര ആരോപണവുമായി യാത്രക്കാർ. ഐഫോൺ ൈകയിലുണ്ടെങ്കിൽ ഡ്യൂട്ടി കെട്ടണമെന്ന വിചിത്ര നിയമം അടിച്ചേൽപിക്കുന്നതായാണ് യാത്രക്കാർ പരാതിപ്പെടുന്നത്. യാത്ര സംബന്ധമായ പരിശോധന മുഴുവൻ കഴിഞ്ഞ് പുറത്തിറങ്ങിയാലും കസ്റ്റംസ് വക പുതിയൊരു പരിശോധന നടത്തിയാണ് യാത്രക്കാരെ പിഴിയുന്നത്.
4000 രൂപ മുതൽ ഇത്തരത്തിൽ നികുതി നൽകേണ്ടതായി വരുന്നു.ഉപയോഗിക്കുന്നതും അല്ലാത്തതുമായ എല്ലാ ഐഫോണിനും ഡ്യൂട്ടി കെട്ടണമെന്നാണ് കസ്റ്റംസിെൻറ പിടിവാശി. മൂന്നുവർഷം മുമ്പിറങ്ങിയ ഐഫോൺ-10നും രണ്ടുവർഷം മുമ്പിറങ്ങിയ ഐഫോൺ മോഡലിനും വരെ ഉദ്യോഗസ്ഥർ ഇവിടെ ഡ്യൂട്ടി അടപ്പിക്കുന്നുണ്ടെന്ന് യാത്രക്കാർ പറയുന്നു. മേലുദ്യോഗസ്ഥരെ കണ്ടാലും യാത്രക്കാർക്ക് രക്ഷയില്ല.
വിദേശ എ.ടി.എം കാർഡുകൾ സ്വീകരിക്കാത്ത വിമാനത്താവളത്തിൽ പ്രവാസികൾ വിദേശത്തുനിന്ന് ഇന്ത്യൻ കറൻസിയുമായി വരുകയോ അല്ലെങ്കിൽ ബന്ധുകളോട് പുറത്ത് പണവുമായി വരാൻ ആവശ്യപ്പെടുകയോ ചെയ്യേണ്ട അവസ്ഥയാണ്. ഇതു രണ്ടും സാധിക്കാത്ത ഇതര ജില്ലകളിലേക്ക് യാത്ര ചെയ്യേണ്ട പ്രവാസികൾക്ക് ഫോൺ വിമാനത്താവളത്തിൽവെച്ച് വീട്ടിലേക്ക് മടങ്ങാം. പണമടക്കാനും ഫോൺ തിരികെ വാങ്ങാനും വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർക്ക് സൗകര്യമുള്ള ദിവസം ഏതാണെന്ന് വിളിച്ചന്വേഷിച്ച് കണ്ണൂർ വിമാനത്താവളത്തിലേക്ക് വീണ്ടും എത്തേണ്ട സാഹചര്യമാണെന്നും യാത്രക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.