ആഷിഖുൽ ഇസ്ലാമിെൻറ മൃതദേഹം ജന്മനാട്ടിൽ ഖബറടക്കി
text_fieldsഇരിക്കൂർ: സുഹൃത്തുക്കൾ കൊന്ന് കുഴിച്ചുമൂടിയ ആഷിഖുൽ ഇസ്ലാമിെൻറ മൃതദേഹം സ്വദേശമായ മുർഷിദാബാദിലെത്തിച്ച് ഖബറടക്കി. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ആഷിഖുൽ ഇസ്ലാമിെൻറ കുഴിച്ചുമൂടിയ മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം ഇരിക്കൂറിൽ ഖബറടക്കുന്നതിനെക്കുറിച്ച് സ്ഥലത്തുണ്ടായിരുന്ന സഹോദരന്മാരായ മൊമീനുൽ ഇസ്ലാമിനോടും റഫീഖുൽ ഇസ്ലാമിനോടും പൊലീസും അധികൃതരും അഭിപ്രായം തേടിയിരുന്നു. എന്നാൽ, വെറും അസ്ഥികൂടം മാത്രമാണെങ്കിലും അത് സ്വന്തംഗ്രാമത്തിലേക്ക് കൊണ്ടുപോകണമെന്നായിരുന്നു ഇരുവരും മറുപടി പറഞ്ഞത്.
അവിടെ ഉപ്പയും ഉമ്മയും സഹോദരെൻറ ഭാര്യയും മക്കളും രണ്ട് മാസമായി പ്രയാസപ്പെട്ട് കഴിയുകയാണെന്ന് അറിയിച്ചതിെൻറ അടിസ്ഥാനത്തിലാണ് 3000 കിലോമീറ്റർ അകലെയുള്ള സ്വദേശത്തേക്ക് മൃതദേഹം കൊണ്ടുപോകാൻ അധികൃതർ നടപടി സ്വീകരിച്ചത്. ഇവർക്ക് മുന്നിൽ ഇരിക്കൂറിെൻറ കാരുണ്യ മനസ്സ് കൈകോർത്തത് വളരെ പെട്ടെന്നായിരുന്നു.
ഉദാരമതികളും സന്നദ്ധ സംഘടനകളും അന്തർ സംസ്ഥാന തൊഴിലാളികളും ആവുന്നതുപോലെ സഹകരിച്ചപ്പോൾ മൃതദേഹം മുർഷിദാബാദിൽ എത്താനാവശ്യമായ ഒരുലക്ഷം രൂപ സമാഹരിക്കാനായി.വെള്ളിയാഴ്ച പോസ്റ്റ്മോർട്ടം നടപടികളും പൊലീസ് നടപടികളും പൂർത്തിയാക്കി രാത്രി എേട്ടാടെ ഗ്യാഫ് നിലാമുറ്റത്തിെൻറ ആംബുലൻസിൽ ആഷിഖുൽ ഇസ്ലാമിെൻറ മൃതദേഹവുമായി രണ്ട് സഹോദരങ്ങളും യാത്രയായി. ഡ്രൈവർ വി. ഫൈസലിന് കൂട്ടായി സുഹൃത്തായ കിണാക്കൂൽ ഷംസുദ്ദീനുമുണ്ടായിരുന്നു.
2856 കിലോമീറ്റർ താണ്ടി ഞായറാഴ്ച രാത്രി 8.30ഒാടെ മുർഷിദാബാദ് ജില്ലയിൽ കപിൽപുർ വില്ലേജിലെ മുത്തുരപുർ ജുമാമസ്ജിദിൽ എത്തുമ്പോഴേക്കും ഗ്രാമം മുഴുവൻ മസ്ജിദ് പരിസരത്തെത്തിയിരുന്നു. കപിൽപുർ അതിർത്തി മുതൽ പൊലീസ് അകമ്പടിയോടെയാണ് ആംബുലൻസിന് വഴിയൊരുക്കിയത്. രാത്രി 11ഒാടെ മുത്തുരപുർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
രണ്ടാം പ്രതിക്കായി അന്വേഷണം ഉൗർജിതം
ഇരിക്കൂർ: ഇരിക്കൂറിനെ നടുക്കിയ ആഷിഖുൽ ഇസ്ലാം കൊലപാതക കേസിെൻറ തുടരന്വേഷണം ഇരിട്ടി സി.ഐ കെ.ജെ. ബിനോയ്, ഇരിട്ടി എസ്.ഐ ബേബി, പൊലീസ് ഉദ്യോഗസ്ഥരായ ശിഹാബുദ്ദീൻ, നിജേഷ് എന്നിവരുടെ നേതൃത്വത്തിൽ നടക്കും.
കണ്ണൂർ സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന ഒന്നാംപ്രതി പരേഷ് നാഥ് മണ്ഡലിനെ സെപ്റ്റംബർ 16ന്, പ്രതികൾ താമസിച്ചിരുന്ന സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും. കൊലപാതകത്തിെൻറ പ്രധാനകാരണം സാമ്പത്തിക ഇടപാടാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.പരേഷ് നാഥ് മണ്ഡലിനെ മുംബൈയിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടി കണ്ണൂരിൽ എത്തിച്ചത്. രണ്ടാം പ്രതി ഗണേഷ് മണ്ഡലിനെ കണ്ടെത്താനായിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള ശ്രമം ഉൗർജിതമാക്കി. കഴിഞ്ഞദിവസം ഗണേഷ് മണ്ഡൽ മുർഷിദാബാദിലെ വീട്ടിലേക്ക് ഗൂഗ്ൾ പേ വഴി പണമയച്ചത് പിന്തുടർന്ന് കണ്ടെത്താനാണ് ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.