ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു
text_fieldsഇരിക്കൂർ: തെരൂർ പാലയോടുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ ഗൃഹനാഥൻ മരിച്ചു.
ചിത്രാരി സുഭാഷ് നഗറിൽ വളപ്പിനകത്ത് ഹൗസിൽ താമസിക്കുന്ന പരേതരായ കെ.സി. ഖാദറിെൻറയും വി. സക്കീനയുടേയും മകൻ ആസാദ് വളപ്പിനകത്ത് (41) ആണ് മരിച്ചത്. സാരമായി പരിക്കേറ്റ സഹയാത്രികൻ വെള്ളിയാംപറമ്പിലെ വിനീഷ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച രാവിലെ എട്ടോടെ കുമ്മാനം കള്ളുഷാപ്പിന് സമീപത്ത് ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. ഗുരുതര പരിക്കേറ്റ ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആസാദ് മരിച്ചു. ഭാര്യ: സറീന (പഴയങ്ങാടി). മക്കൾ: ഷഹീൻ (12), ശാദിൻ (8). സഹോദരങ്ങൾ: ഖിഫായത്ത്, ഷഫീഖ്, ശിഹാബുദ്ദീൻ, ബദറുദ്ദീൻ, വാഹിദ, ഫാത്തിമ, മുഹമ്മദലി, മഹറൂഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.