കടപുഴകാറായി കൂറ്റൻ മരങ്ങൾ; അപകടക്കെണിയൊരുക്കി ഇരിട്ടി–ഇരിക്കൂർ യാത്ര
text_fieldsഇരിട്ടി: ഏതു നിമിഷവും കടപുഴകി വീഴാറായി തലക്ക്മുകളില്‍ അപകട ഭീഷണിയായി കൂറ്റൻ മരങ്ങൾ. ഇരിട്ടി-ഇരിക്കൂര്‍ യാത്ര അപകട ഭീതിയിലായിരിക്കുകയാണ് ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാനപാതയില്‍ പെരുമ്പറമ്പിലാണ് വാഹനയാത്രികര്‍ക്കും സമീപത്തെ സ്കൂള്‍ കെട്ടിടത്തിനും ഭീഷണി ഉയര്‍ത്തി ഉണങ്ങി ദ്രവിച്ച കൂറ്റന്‍ മരങ്ങൾ നിൽക്കുന്നത്. അപകടാവസ്ഥയിലായ മരം മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും സന്നദ്ധ സംഘടനകളും പൊതുമരാമത്ത് അധികൃതരെ വിവരമറിയിച്ചുവെങ്കിലും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഏതു നിമിഷവും റോഡിലേക്ക് വീണ് വലിയ ദുരന്തമുണ്ടാകാൻ സാധ്യതയുള്ള മരം മുറിച്ചു മാറ്റാത്ത അധികൃതരുടെ സമീപനത്തിന് എതിരെ നാട്ടുകാർക്കിടയിൽ പ്രതിഷേധം ഉയരുകയാണ്.
പെരുമ്പറമ്പ് യു.പി. സ്കൂളിനു മുന്നിലായാണ് മരം നിലകൊള്ളുന്നത്. മരത്തിെൻറ താഴ് ഭാഗവും തടി ഭാഗങ്ങളും പൂർണമായും ഉണങ്ങി ദ്രവിച്ച നിലയിലാണ്. വലിയ ദ്വാരങ്ങള്‍ രൂപപ്പെട്ട് മരം പൂർണമായും നശിച്ച അവസ്ഥയിലാണ്. സമീപത്തെ സ്കൂളും, ബസ് വെയിറ്റിങ് ഷെല്‍ട്ടറും, വായനാശാലയും വീടുകളുമെല്ലാം അപകട ഭീഷണിയിലാണ്. വളരെയേറെ ഉയരമുള്ളതിനാല്‍ മരം മുറിച്ചു മാറ്റാനും ഏറെ വിഷമകരമാണ്. മരത്തിനടിയിലൂടെ എച്ച്.ടി. വൈദ്യുതി ലൈനും കടന്നു പോകുന്നുണ്ട്.
കഴിഞ്ഞ ദിവസം നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഇരിട്ടി അഗ്നിശമന സേനക്ക് പി.ഡബ്ല്യൂ.ഡി വകുപ്പിെൻറ ഉത്തരവ് ലഭിക്കാത്തതിനാല്‍ മരം മുറിച്ചു നീക്കാനാകാതെ മടങ്ങേണ്ട അവസ്ഥയാണുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു പ്രശ്നത്തിെൻറ ഗൗരവം ബോധ്യപ്പെടുത്തി ഇരിട്ടി ഫയര്‍ ഫോഴ്സ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.