പരിശോധന നിലച്ചു; തലപൊക്കി പലിശസംഘം
text_fieldsഇരിക്കൂർ: സംസ്ഥാനത്ത്ങ്ങBlade teamളെ നിലക്കുനിർത്താൻ രൂപവത്കരിച്ച ഓപറേഷൻ കുബേര നിലച്ചിട്ട് വർഷങ്ങൾ. ഇതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലടക്കം കൊള്ള പലിശ സംഘങ്ങളുടെ പ്രവർത്തനം വീണ്ടും സജീവമായി.
വീടിന്റെയും സ്ഥലത്തിന്റെയും രേഖകളും വാഹന ആർ.സിയും ഉൾപ്പെടെ ഈടായി വാങ്ങിയാണ് ബ്ലേഡ് സംഘത്തിന്റെ ഇടപാട്. 1000 മുതൽ ലക്ഷങ്ങൾവരെ കൊള്ള പലിശക്ക് നൽകി നിരവധി പേരെ കെണിയിൽ കുടുക്കുകയാണിവർ ചെയ്യുന്നത്. സാധാരണക്കാർ മുതൽ വ്യാപാരികളും ബിസിനസുകാരുംവരെ ഇവരുടെ കെണിയിലാണ്. മുതലും പലിശയുമടക്കം അടച്ചാലും ഈടായി വാങ്ങിയ സ്ഥലത്തിന്റെ രേഖപോലും തിരികെ കൊടുക്കുന്നില്ല.
നേരത്തെ കുബേര കേസിൽപ്പെട്ട് പുറത്തിറങ്ങിയവരും പുതുതായി രംഗപ്രവേശം ചെയ്തവരും ബ്ലേഡ് ഇടപാട് തകൃതിയായി നടത്തുന്നുണ്ട്. മലയോരത്ത് ചില ടൗണുകളിൽ സ്വർണ പണയ സ്ഥാപനത്തിന്റെ മറവിലും വൻ കൊള്ള പലിശ ഇടപാട് നടക്കുന്നുണ്ട്. അപമാനവും ബ്ലേഡ്കാരുടെ നിരന്തര ഭീഷണിയും കാരണം പലരും സംഭവം പുറത്തു പറയാൻ മടിക്കുകയാണ്. പൊലീസിൽ പരാതി നൽകിയെങ്കിലും സ്റ്റേഷനിൽ ബാക്കി തുക നൽകേണ്ടെന്ന ധാരണയുണ്ടാക്കി പ്രശ്നം പറഞ്ഞു തീർക്കുകയാണ്. തുടർന്നും നിരന്തര ഭീഷണിയുമായി ബ്ലേഡ് ഇടപാട് സംഘം പിന്തുടരുന്നതായി ആക്ഷേപവുമുണ്ട്.
ഇവരുടെ കെണിയിൽപ്പെട്ട് വീടും വണ്ടിയും നഷ്ടപ്പെട്ട ഒരു സർക്കാർ ഉദ്യോഗസ്ഥൻ മലയോര മേഖലയിൽ വാടക വീട്ടിൽ കഴിയുന്നുണ്ട്. ഇരിക്കൂറിൽ ബ്ലേഡിൽ കുടുങ്ങിയ വ്യാപാരി ആറു പേർക്കെതിരെയാണ് രണ്ടാഴ്ച മുമ്പ് റൂറൽ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്. രാഷ്ട്രീയ കക്ഷികൾക്കും മറ്റും വൻതുക കൊള്ള പലിശക്കാർ നൽകുന്നതിനാൽ ബ്ലേഡിൽ കുടുങ്ങിയവരുടെ പരാതി ആരും ഗൗനിക്കാറില്ല. ഇവിടത്തെ പലിശക്കാർക്ക് പുറമെ തമിഴ്നാട്ടിലെ പലിശക്കാരും ഇവിടെയെത്തി ആഴ്ചയിടപാട് നടത്തുന്നു. വീടുകളിലും കടകളിലും ഇത്തരം സംഘങ്ങൾ പിടി മുറുക്കി. റിട്ട. അധ്യാപകരും ചില സർക്കാർ ഉദ്യോഗസ്ഥരും കാര്യമായി ഒരു പണിയും ചെയ്യാത്തവരുമെല്ലാം കൊള്ളപ്പലിശക്കാരായി പ്രവർത്തിക്കുമ്പോൾ കെണിയിലകപ്പെട്ടവരെ രക്ഷിക്കാൻ ആരുമില്ലാത്ത സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.