ജാമ്യത്തിലിറങ്ങി മുങ്ങിയ വാഹന മോഷണ കേസ് പ്രതി പിടിയിൽ
text_fieldsഇരിക്കൂർ: വാഹനമോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ പടിയൂർ തടത്തിൽ ജയ്മോനെ (47) ഇരിക്കൂർ എസ്.ഐ എം.വി. ഷിജുവും സംഘവും അറസ്റ്റ് ചെയ്തു. 2016ൽ പടിയൂരിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ജീപ്പ് ഇയാൾ കവർന്നിരുന്നു.
2014ൽ ബന്ധുവായ വയോധികയെ വെട്ടിപ്പരിക്കേൽപിച്ച കേസിലും മട്ടന്നൂർ എക്സൈസിൽ അബ്കാരി കേസിലും വധശ്രമ കേസിലും അറസ്റ്റിലായി റിമാൻഡിലായ ജയ്മോൻ പിന്നീട് ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയായിരുന്നു.
കണ്ണൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി കഴിഞ്ഞ ദിവസം നാട്ടിലെത്തിയതായുള്ള രഹസ്യവിവരത്തെ തുടർന്ന് പടിയൂരിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ തലശ്ശേരി സെഷൻസ് കോടതി റിമാൻഡ് ചെയ്തു.
എസ്.ഐ പ്രകാശൻ, സി.പി.ഒമാരായ റോജിഷ്, സജേഷ്, രതീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.