തെരുവുവിളക്കുകൾ അണഞ്ഞു; കൂരാരി മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷം
text_fieldsഇരിക്കൂർ: കൂടാളി ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ കൂരാരി പ്രദേശത്ത് മാസങ്ങളായി തെരുവ് വിളക്കുകൾ പ്രകാശിക്കുന്നില്ല. രാത്രിയായാൽ തെരുവുനായകളുടെ വിഹാരകേന്ദ്രമായി ഈ പ്രദേശം മാറിയിരിക്കുന്നു. കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും ഈ വഴിയുള്ള യാത്ര അതീവ ദുസ്സഹമായിരിക്കുകയാണ്.
പ്രഭാത പ്രാർഥനയ്ക്ക് പോകുന്ന വിശ്വാസികളെ തെരുവുനായ്ക്കൾ കൂട്ടമായി ആക്രമിക്കുന്നതും പതിവായിരിക്കുന്നു. തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതിനാൽ പ്രദേശം ഇരുട്ടിൽ മൂടിയ അവസ്ഥയാണ് രാത്രിയിൽ. ഇത് തെരുവുനായകളുടെ സ്വൈര്യവിഹാരം എളുപ്പമാക്കുന്നു.
ഭരണാധികാരികൾ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും തെരുവുനായ്ക്കളുടെ ശല്യം ഇല്ലാതാക്കാനുള്ള ശാസ്ത്രീയമായ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ അടിയന്തരമായ നടപടികൾ കൈക്കൊള്ളുമെന്ന് കൂടാളി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ കെ.പി. അഷ്റഫ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.