Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_right105കാരിയുടെ...

105കാരിയുടെ ഇടുപ്പെല്ലിന്റെ ശസ്ത്രക്രിയ പൂർത്തീകരിച്ച് അമല ആശുപത്രി

text_fields
bookmark_border
kannur news
cancel
camera_alt

105ാം വയസ്സിൽ ഇടുപ്പെല്ലിന്റെ ശസ്ത്രക്രിയ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുന്ന അന്നമ്മ ജോസിനെ ഇരിട്ടി അമല ആശുപത്രി ജീവനക്കാരും മാനേജ്‌മെന്റും യാത്രയാക്കുന്നു

ഇ​രി​ട്ടി: 105കാ​രി​യു​ടെ ഇ​ടു​പ്പെ​ല്ലി​ന്റെ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി ഇ​രി​ട്ടി അ​മ​ല ആ​ശു​പ​ത്രി. എ​ട​പ്പു​ഴ സ്വ​ദേ​ശി​നി പു​ത്ത​പ്പു​ര​യ്ക്ക​ൽ അ​ന്ന​മ്മ ജോ​സി​ന്റെ ശ​സ്ത്ര​ക്രി​യ​യാ​ണ് വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യ​ത്.

മു​റി​യി​ൽ തെ​ന്നി​വീ​ണാ​ണ് ഇ​ടു​പ്പെ​ല്ലി​ന് ക്ഷ​തം സം​ഭ​വി​ച്ച​ത്. ഓ​പ​റേ​ഷ​ന​ല്ലാ​തെ മ​റ്റ് പോം​വ​ഴി​യൊ​ന്നും ഇ​ല്ലെ​ന്നി​രി​ക്കെ കു​ടും​ബം ഓ​പ​റേ​ഷ​ന് സ​മ്മ​തം മൂ​ളി. ഉ​യ​ർ​ന്ന പ്രാ​യം പ്ര​തി​സ​ന്ധി​യാ​കു​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും വി​ദ​ഗ്​​ധ സം​ഘം ധൈ​ര്യ​പൂ​ർ​വം ഓ​പ​റേ​ഷ​ൻ ന​ട​ത്തി. മൂ​ന്ന് മ​ണി​ക്കൂ​ർ മാ​ത്രം നി​രീ​ക്ഷ​ണ​ത്തി​ൽ നി​ർ​ത്തി വ​യോ​ധി​ക​യെ വാ​ർ​ഡി​ലേ​ക്ക് മാ​റ്റു​ക​യും ര​ണ്ടാം ദി​നം ത​ന്നെ ന​ട​ത്തി​ക്കു​ക​യും ചെ​യ്തു. മൂ​ന്ന് ദി​വ​സ​ത്തെ ആ​ശു​പ​ത്രി വാ​സ​ത്തി​നു​ശേ​ഷം വീ​ട്ടി​ലേ​ക്ക് വി​ടാ​നും സാ​ധി​ച്ച​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ്ര​ശ​സ്ത അ​ന​സ്‌​തേ​ഷ്യോ​ള​ജി​സ്റ്റ് ഡോ. ​നാ​ഗ​മ​ണി, 20 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ആ​ശു​പ​ത്രി​യി​ലെ അ​സ്ഥി​രോ​ഗ വി​ദ​ഗ്ധ​നാ​യ ഡോ. ​സ​നി​ത്കു​മാ​ർ, ഡോ. ​പി.​എം. സൗ​ദ്, ഡോ. ​അ​ന്ന​മ്മ മാ​ത്യു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്ന് ആ​ശു​പ​ത്രി എം.​ഡി അ​ഡ്വ. മാ​ത്യു കു​ന്ന​പ്പ​ള്ളി, ഡോ​ക്ട​ർ​മാ​രാ​യ അ​ന്ന​മ്മ മാ​ത്യു, നാ​ഗ​മ​ണി, സ​നി​ത്കു​മാ​ർ, പി.​എം. സൗ​ദ് എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur Newsamala hospitalhip surgery
News Summary - 105-year-old woman's hip surgery completed at Amala Hospital
Next Story