Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightസൈക്കിളിലേറി...

സൈക്കിളിലേറി ലഡാക്കിലേക്ക് മൂവർ സംഘം

text_fields
bookmark_border
സൈക്കിളിലേറി ലഡാക്കിലേക്ക് മൂവർ സംഘം
cancel
camera_alt

കാക്കയങ്ങാടുനിന്ന്​ ലഡാക്കിലേക്ക് സൈക്കിൾ യാത്ര ആരംഭിച്ച മൂവർ സംഘം

ഇ​രി​ട്ടി: സൈ​ക്കി​ൾ യാ​ത്ര പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​ണ്ണൂ​രി​ൽ​നി​ന്ന്​ മൂ​വ​ർ സം​ഘം ല​ഡാ​ക്കി​ലേ​ക്ക്. കാ​ക്ക​യ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് സ​ലീ​ൽ, പി.​കെ. അ​ജ്മ​ൽ, കെ. ​അ​ജ്മ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഘം സൈ​ക്കി​ളി​ൽ ക​ശ്മീ​രി​ലെ ല​ഡാ​ക്കി​ലേ​ക്ക് യാ​ത്ര പു​റ​പ്പെ​ട്ട​ത്. പു​തു​ത​ല​മു​റ​യി​ൽ ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ്യാ​യാ​മം ചെ​യ്യു​ന്ന​തി​നും ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നു​മാ​യി മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ഉ​ൾ​പ്പെ​ടെ സൈ​ക്കി​ൾ യാ​ത്ര പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഇ​വ​ർ സൈ​ക്കി​ളി​ൽ ല​ഡാ​ക്കി​ലേ​ക്ക് യാ​ത്ര പു​റ​പ്പെ​ട്ട​ത്.

ഒ​രു ദി​വ​സം 60 കി​ലോ​മീ​റ്റ​റി​ല​ധി​കം യാ​ത്ര ചെ​യ്ത് 50 ദി​വ​സം കൊ​ണ്ട് ല​ഡാ​ക്കി​ലെ​ത്താ​നാ​ണ് ത​ങ്ങ​ളു​ടെ ഉ​ദ്ദേ​ശ്യ​മെ​ന്ന് മു​ഹ​മ്മ​ദ് സ​ലീ​ൽ പ​റ​ഞ്ഞു.ആ​ദ്യ ദി​നം കാ​ക്ക​യ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ർ മൂ​ന്നു​പേ​ർ മാ​ത്ര​മാ​ണ് യാ​ത്ര പു​റ​പ്പെ​ട്ട​തെ​ങ്കി​ലും അ​ടു​ത്ത ദി​വ​സം മൂ​ന്നു​പേ​ർ കൂ​ടി ഇ​വ​ർ​ക്കൊ​പ്പം ചേ​രും. ഇ​തി​നു​മു​മ്പും യാ​ത്ര ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും സൈ​ക്കി​ളി​ൽ ആ​ദ്യ​മാ​യാ​ണ് യാ​ത്ര.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ladakhcycle
News Summary - A group of three cycled to Ladakh
Next Story