വരയിൽ വിസ്മയം തീർത്ത് അഭയന്ത്
text_fieldsഇരിട്ടി: കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തോടൊപ്പം ചിത്രരചനയിലും വർണവിസ്മയം തീർത്ത് താരമാവുകയാണ് എട്ടു വയസ്സുകാരൻ അഭയന്ത്. എടക്കാനം എൽ.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ജന്മസിദ്ധമായ വാസനകൊണ്ട് വരയുടെ ലോകത്ത് വർണങ്ങളുടെ വസന്തമൊരുക്കുന്നത്. ലോക പ്രശസ്തരായ നേതാക്കൾ മുതൽ പൂക്കളും പുഴകളും പ്രകൃതിയും എല്ലാം കുഞ്ഞുവിരൽ തുമ്പത്തൊരുക്കിയ വലിയ ആശയങ്ങളിലൂടെ ജീവൻതുടിക്കുന്ന വർണചിത്രങ്ങളാക്കി വിസ്മയം തീർക്കുകയാണ് ഈ കുരുന്നുബാലൻ.
ചെറുപ്പം മുതൽ കരിക്കട്ടയും ഇലകളുമുപയോഗിച്ച് വീടിെൻറ ചുവരുകളിലും മറ്റും തെൻറ വരയുടെ ലോകത്തെ കഴിവു തെളിയിക്കാൻ അഭയന്ത് ശ്രമമാരംഭിച്ചിരുന്നു. കുഞ്ഞുനാളിലെ കുട്ടികളുടെ കുസൃതിയായി അവഗണിക്കാതെ അഭയന്തിെൻറ കുഞ്ഞുവികൃതിയെ പ്രോത്സാഹിപ്പിക്കാനാണ് ബന്ധുക്കൾ ശ്രദ്ധിച്ചത്. മൂന്നു വയസ്സു മുതൽ മൂന്നാം ക്ലാസുവരെ ആശാന്മാരില്ലാതെ സ്വയം വർണങ്ങളൊരുക്കി അഭയന്ത് വരച്ച പല ചിത്രങ്ങളും പ്രഫഷനൽ ചിത്രകാരന്മാരുടെ രചനകൾക്കൊപ്പം ചേർത്തുവെക്കാവുന്നതാണ്. ഓൺലൈൻ പഠനത്തിരക്കിനിടയിലും കോവിഡ് കാലത്തെ വീട്ടിൽ വാസത്തിനിടയിൽ ജീവൻ തുടിക്കുന്ന നൂറ്റമ്പതോളം ചിത്രങ്ങളാണ് അഭയന്തിെൻറ വിരൽത്തുമ്പിലൂടെ വിരിഞ്ഞത്.
ഇരിട്ടിക്കടുത്ത് എടക്കാനം നടുവിലെ പുരയിൽ എൻ.പി. മനോജിെൻറയും പരേതയായ ടി.പി. ധന്യയുടെയും മകനാണ് വരയിൽ ഒന്നാമനായ ഈ മിടുക്കൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.