കീഴൂർകുന്നിൽ വാഹനാപകടങ്ങൾ പതിവാകുന്നു
text_fieldsഇരിട്ടി: ഇരിട്ടി-മട്ടന്നൂർ പാതയിൽ കീഴൂർകുന്നിൽ വാഹനാപകടങ്ങൾ പതിവാകുന്നു. കീഴൂർകുന്നിലെ വലിയ വളവിൽ വാഹനങ്ങൾ സംരക്ഷണ കവചത്തിൽ ഇടിച്ച് മറിഞ്ഞാണ് കൂടുതലായും അപകടങ്ങൾ ഉണ്ടാകുന്നത്. ഇന്നലെ പിക്അപ്പ് വാനാണ് അപകടത്തിൽപെട്ടത്. നിയന്ത്രണംവിട്ട പിക്അപ്പ് വാൻ റോഡരികിലെ സംരക്ഷണകവചത്തിൽ ഇടിച്ചു മറയുകയായിരുന്നു.
അപകടത്തിൽ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. ലെയ്ത്ത് മെഷീൻ കയറ്റി പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. കോടികൾ മുടക്കി നവീകരിച്ച റോഡിലെ കൊടും വളവ് നിവർത്താത്തതും വേണ്ട രീതിയിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാത്തതുമാണ് അപകടത്തിന് കാരണമാകുന്നത്. വാഹനങ്ങൾ ഇടിച്ച് സംരക്ഷണ കവചം തന്നെ തകർന്നനിലയിലാണ്. വലിയ അപകടത്തിന് കാത്തുനിൽക്കാതെ അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.