കണ്ണിന് ആനന്ദമായി ആനറ വെള്ളച്ചാട്ടം
text_fieldsഇരിട്ടി: സഞ്ചാരികൾക്ക് നയനവിരുന്നൊരുക്കി ആനറ വെള്ളച്ചാട്ടം. ഉളിക്കലിൽ നിന്ന് അലവിക്കുന്ന് വഴി ആനറ വെള്ളച്ചാട്ടം കാണാനെത്താം. സമുദ്രനിരപ്പിൽ നിന്ന് 1500 അടി ഉയരെ ആനറ വനത്തിൽ നിന്നാണ് ദൃശ്യചാരുതയാർന്ന വെള്ളച്ചാട്ടത്തിെൻറ ഉത്ഭവം.
ആനറ ഗ്രാമം പിന്നിട്ട് അലവിക്കുന്ന് വഴി ഒഴുകി വെള്ളച്ചാട്ടം വയത്തൂർ പുഴയിൽ ചേർന്ന് വളപട്ടണം പുഴയിലെത്തും. ആനറയുടെ താഴ്വരയിൽ നാട്ടുകാരായ യുവാക്കൾ ചേർന്ന് നീന്തൽക്കുളമൊരുക്കിയിട്ടുണ്ട്.
വിവാഹ, ആൽബം ഷൂട്ടിങ് എന്നിവ നടത്താൻ ഫോട്ടോ, വിഡിയോഗ്രാഫർമാർ തിരഞ്ഞെടുക്കുന്ന ഇഷ്ടയിടങ്ങളിലൊന്നായി ആനറ വെള്ളച്ചാട്ടവും പരിസരവും മാറിയിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രമാക്കി ആനറയെ വികസിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.