ജീവന്റെ വിലയാണ് ‘ബാക്ക് ടു ലൈഫി’ന്
text_fieldsഇരിട്ടി: ഓരോ ജീവനും പ്രധാനമാണ്. രക്ഷക്കായി ഓടിയെത്തുന്ന രക്ഷകന്റെ ജീവനും ഏറെ വിലയുണ്ട്... രക്ഷാപ്രവര്‍ത്തകരുടെ ജീവിതം തുറന്നുകാട്ടുന്ന ദൃശ്യാവിഷ്കാരവുമായി ഇരിട്ടി അഗ്നിരക്ഷാസേന രംഗത്ത്. ‘ബാക്ക് ടു ലൈഫ്’ എന്ന പേരില്‍ ഈഗിള്‍സ് ഐ ഇരിട്ടിയുടെ ബാനറില്‍ പുറത്തിറങ്ങിയ ടെലിഫിലിമിന്റെ റിലീസിങ് സ്വിച്ച് ഓൺ കണ്ണൂര്‍ റീജനല്‍ ഫയര്‍ ഓഫിസര്‍ പി. രഞ്ജിത്ത് നിര്‍വഹിച്ചു.
ഓവുചാലില്‍ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്താനുള്ള ഫയര്‍ഫോഴ്സിന്റെ ജീവന്മരണ പോരാട്ടമാണ് ബാക്ക് ടു ലൈഫിലൂടെ പറയുന്നത്. അഗ്നിരക്ഷാസേനയുടെ സേവനം ആവശ്യപ്പെടുന്നവര്‍ ഒരിക്കലും ഫയര്മാന്മാരുടെ ജീവിതത്തെ ഓര്‍ക്കാറില്ല. അല്പമൊന്ന് വൈകിപ്പോയാല്‍ ശകാരിക്കുന്ന സമൂഹത്തിനുള്ള മറുപടിയും ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമാണ് പത്ത് മിനിറ്റ് നീണ്ട ചിത്രീകരണത്തിലൂടെ പങ്കുവെക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫിസറും ഉളിക്കല്‍ മാട്ടറ സ്വദേശിയുമായ അനീഷ് മാത്യുവാണ്. സിനിമയില്‍ അഭിനയിച്ചിരിക്കുന്നത് ഇരിട്ടി നിലയത്തിലെ ജീവനക്കാരാണ്. ഇരിട്ടി യൂനിറ്റ് സിവില്‍ ഡിഫന്‍സ് ഡെപ്യൂട്ടി വാര്ഡന് ഡോളമി കുര്യാച്ചനാണ് കാമറയും എഡിറ്റിങ്ങും നിര്വ്ഹിച്ചത്. ഇരിട്ടി നിലയവും സമീപ പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
കണ്ണൂര്‍ വിഷന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ ഷിന്റോ തോമസ്, ഹൈവിഷന്‍ ചാനല്‍ റിപ്പോട്ടര്‍ ഉന്മേഷ് പായം എന്നിവര്‍ സാങ്കേതിക സഹായങ്ങള്‍ നല്കി. തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകരെ അക്ഷമരാക്കുന്ന സീനുകളാണ് ഈ ടെലിഫിലിമിലൂടെ പ്രധാനം ചെയ്യുന്നത്. ‘ഈഗിള്‍സ് ഐ ഇരിട്ടി’ എന്ന യൂടൂബ് ചാനലിലൂടെയാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്.
ഇരിട്ടി നിലയം റിക്രിയേഷന്‍ ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങിന് സ്റ്റേഷന് ഓഫിസര്‍ കെ. രാജീവന് അധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി മെഹറൂഫ് വാഴോത്ത് സ്വാഗതം പറഞ്ഞു.
ബൈജു കോട്ടായി, പി.പി. രാജീവന്, പി.എച്ച്. നൗഷാദ്, അനീഷ് കുമാര്‍ കീഴ്പ്പള്ളി, ദിലീപ് കുമാര്‍, അനീഷ് മാത്യു, ഡോളമി കുര്യാച്ചന്, ബെന്നി കെ. സേവ്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അഗ്നിരക്ഷാസേന നേരിട്ട 101 സംഭവങ്ങളുടെ ദൃശ്യങ്ങള്‍ വരച്ചുചേര്‍ത്ത മാഗസിന്റെ പേര് പ്രകാശനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.