കോൺഗ്രസ് നേതാവ് യു.ബാലചന്ദ്രമേനോൻ നിര്യാതനായി
text_fieldsഇരിട്ടി: കോൺഗ്രസ് നേതാവും വാഗ്മിയുമായിരുന്ന തില്ലങ്കേരി ആലയാട്ടെ ജയന്തിയിൽ യു. ബാലചന്ദ്രമേനോൻ (84) നിര്യാതനായി. ദീർഘകാലം ഡി.സി.സി വൈസ് പ്രസിഡൻറ്, ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവ്, അവിഭക്ത ഡി.സി.സിയുടെ ജനറൽ സെക്രട്ടറി, ആർ.ടി.എ ബോർഡ് അംഗം, മീറ്റ് ഇന്ത്യ പ്രൊഡക്ട് ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. മാനന്തേരിയിലെ പരേതരായ പനോളി കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും ഉള്ളാട്ടിൽ മീനാക്ഷി അമ്മയുടെയും മകനാണ്. തില്ലേങ്കരി ആലയാട് യു.പി സ്കൂൾ റിട്ട. അധ്യാപകനാണ്. ജില്ല പഞ്ചായത്തിൽ ആറളം ഡിവിഷനെയാണ് പ്രതിനിധാനം ചെയ്തിരുന്നത്. കോൺഗ്രസ് സംഘടനാ രാഷ്ട്രീയ രംഗത്ത് ഒരുകാലത്ത് പ്രമുഖ വാഗ്മികളിൽ ഒരാളായിരുന്നു. അടുത്തകാലത്തായി സജീവ രാഷ്ട്രീയത്തിൽ നിന്നുമാറി വിശ്രമജീവിതം നയിക്കുകയായിരുന്നു.
ഭാര്യ: പി.എം. ജയലക്ഷ്മി. മക്കൾ: മിനി മോഹൻ (കാടാച്ചിറ), മോളി ഉണ്ണികൃഷ്ണൻ (അധ്യാപിക, കണ്ണവം യു.പി സ്കൂൾ), പരേതനായ അഡ്വ. പി.വി. മധു മേനോൻ (സുദിനം പത്രാധിപർ). മരുമക്കൾ: കെ. മോഹനൻ (റിട്ട. സൂപ്രണ്ട്, ഇരിട്ടി എം.ജി കോളജ്), ജ്യോതി (പ്രിൻറർ ആൻഡ് പബ്ലിഷർ, സുദിനം കണ്ണൂർ), കെ.വി. ഉണ്ണികൃഷ്ണൻ (റിട്ട. കെ.എസ്.ഇ.ബി).
സഹോദരങ്ങൾ: യു. ബാബു ഗോപിനാഥ് (സുദിനം പത്രാധിപർ, കോൺഗ്രസ് എസ് സംസ്ഥാന സെക്രട്ടറി), പ്രഫ. ശശി മേനോൻ (നീലേശ്വരം), നളിനി മാധവൻ (മാനേജിങ് പാർട്ണർ, സുദിനം പബ്ലിക്കേഷൻ), ബേബിഗിരിജ (റിട്ട. അധ്യാപിക), ഗീത രാമകൃഷ്ണൻ (ശങ്കരനെല്ലൂർ). സംസ്കാരം നടത്തി.
യു. ബാലചന്ദ്രമേനോന് യാത്രാമൊഴി
ഇരിട്ടി: പ്രഭാഷണംകൊണ്ടും സ്റ്റഡി ക്ലാസെടുത്തും കോൺഗ്രസിന് നേതൃപരമായ ശക്തിപകർന്ന നേതാവായിരുന്നു അന്തരിച്ച യു. ബാലചന്ദ്രമേനോൻ. ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എന്ന നിലയിലും ദീർഘകാലം ഡി.സി.സിയുടെ വൈസ് പ്രസിഡൻറായും അവിഭക്ത കോൺഗ്രസിൽ ജില്ല ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ച് ഭരണരംഗത്തും സംഘടന രംഗത്തും കഴിവ് തെളിയിച്ചു. കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആൻറണിയുമായി ആത്മബന്ധം പുലർത്തിയിരുന്നു.ചിറ്റാരിപ്പറമ്പിലെ മകളുടെ വീട്ടിൽനിന്ന് തില്ലങ്കേരിയിലെത്തിച്ച മൃതദേഹം ആലയാട് യു.പി സ്കൂളിൽ പൊതുദർശനത്തിനുവെച്ചു. കോൺഗ്രസ് നേതാക്കളായ എം.കെ. രാഘവൻ എം.പി, എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, സണ്ണി ജോസഫ്, സജീവ് ജോസഫ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ, കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, തില്ലങ്കേരി പഞ്ചായത്ത് പ്രസിഡൻറ് പി. ശ്രീമതി, കണ്ണൂർ മേയർ അഡ്വ. ടി.ഒ. മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. വേലായുധൻ, വൈസ് പ്രസിഡൻറ് നാജിദ സാദിഖ്, യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. മാത്യു, ഡി.സി.സി പ്രസിഡൻറ് മാർട്ടിൻ ജോർജ്, മുൻ പ്രസിഡൻറ് സതീശൻ പാച്ചേനി, ചന്ദ്രൻ തില്ലങ്കേരി, സി.പി.ഐ ജില്ല സെക്രട്ടറി പി. സന്തോഷ് കുമാർ, കെ.എ. ഫിലിപ്പ്, എം.പി. മുരളി, എ. പ്രദീപൻ, ഇ.പി.ആർ. വേശാല, രാമചന്ദ്രൻ തില്ലങ്കേരി, അണിയേരി ചന്ദ്രൻ, കെ.എ. ഷാജി, കെ.പി. പ്രഭാകരൻ, എം. ഭാസ്കരൻ മാസ്റ്റർ, വി.കെ. സുരേഷ് ബാബു, പി.എസ്. പ്രകാശ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. നിര്യാണത്തിൽ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവർ അനുശോചിച്ചു.
മൂന്നുദിവസം ദു:ഖാചരണം
കണ്ണൂർ: മുൻ ജില്ല കോൺഗ്രസ് വൈസ് പ്രസിഡൻറും മുതിർന്ന കോൺഗ്രസ് നേതാവുമായ യു. ബാലചന്ദ്രമേനോെൻറ നിര്യാണത്തെ തുടർന്ന് ജില്ലയിലെ കോൺഗ്രസിെൻറ മുഴുവൻ പൊതുപരിപാടികളും മൂന്നു ദിവസത്തേക്ക് മാറ്റിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.