ബഹ്റൈനിൽ കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയാവാൻ ഉളിക്കൽ സ്വദേശി
text_fieldsഇരിട്ടി: ബഹ്റൈനിൽ കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയാവാൻ ഉളിക്കൽ വയത്തൂരിലെ സ്വദേശി സുധീഷ് കുമാറും. ബഹ്റൈനിൽ വാക്സിൻ പരീക്ഷണത്തിന് തെരഞ്ഞെടുത്ത 6000 പേരിലാണ് ചൈനീസ് വാക്സിൻ പരീക്ഷിക്കുന്നത്. വാക്സിെൻറ മൂന്നാംഘട്ട പരീക്ഷണമാണ് ബഹ്റൈനിൽ നടക്കുക.
സമഗ്ര പരിശോധനകൾക്ക് ശേഷമാണ് വാക്സിൻ പരീക്ഷണത്തിന് സുധീഷ് അടക്കമുള്ളവരെ തിരഞ്ഞെടുത്തത്. വാക്സിൻ ഡോസ് നൽകിയവരുടെ ആരോഗ്യസ്ഥിതി 49 ദിവസം നിരീക്ഷിക്കും. തുടർന്നും ഇവരുടെ ആരോഗ്യസ്ഥിതി ഒരു വർഷം നിരീക്ഷിച്ചാണ് വാക്സിൻ പ്രതിരോധശേഷി വിലയിരുത്തുക.ബഹ്റൈൻ ജുഫൈറിൽ സലൂൺ ജീവനക്കാരനാണ് സുധീഷ്. വയത്തൂരിലെ തട്ടാൻറവിട ബാലെൻറയും നാരായണിയുടെ മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.