ഉളിക്കൽ അറബിയിൽ സി.പി.എം-കോൺഗ്രസ് സംഘർഷം
text_fieldsഇരിട്ടി: ഉളിക്കൽ അറബിയിൽ യു.ഡി.എഫ് വിജയാഘോഷ പ്രകടനത്തിനിടെ സി.പി.എം -കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധിപേർക്ക് പരിക്ക്. സാരമായി പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരായ മുൻ ഉളിക്കൽ പഞ്ചായത്ത് പ്രസിഡൻറ് ഷേർളി അലക്സാണ്ടറിെൻറ ഭർത്താവ് അലക്സാണ്ടർ സി. ജോർജ് ചക്കാലക്കൽ, ഷിേൻറാ കൊച്ചുവീട്ടിൽ, റെഞ്ചി ചക്കാലക്കൽ എന്നിവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകനായ ഫിനോ വർഗീസിനെ ഇരിട്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സി.പി.എം ഏകപക്ഷീയമായാണ് യു.ഡി.എഫ് പ്രകടനത്തിനു നേരെ അക്രമം അഴിച്ചുവിട്ടതെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നേതാക്കളായ സോണി സെബാസ്റ്റ്യൻ, സജീവ് ജോസഫ്, ചാക്കോ പാലക്കലോടി, പി.സി. ഷാജി, ബേബി തോലാനി, എന്നിവർ ആവശ്യപ്പെട്ടു.
സ്ഥാനാർഥികളുടെ വീടിനുനേരെ ആക്രമണം
ഇരിട്ടി: മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർഥികളായി മത്സരിച്ച സി.കെ. മോഹനെൻറയും സജിത മോഹനെൻറയും വീടിനുനേരെ ആക്രമണം. ഫലപ്രഖ്യാപനത്തിന് ശേഷം ഇവരുടെ വീടിെൻറ വരാന്തയിലും മറ്റും പടക്കംപൊട്ടിച്ച് ഒരു കൂട്ടം ആളുകൾ അക്രമം കാണിക്കുകയായിരുന്നു. യു.ഡി.എഫ് നേതാക്കളായ ബൈജു വര്‍ഗീസ്, കെ.എം. ഗിരീഷ് കുമാര്‍, വി. രാജു, ജൂബിലി ചാക്കോ തുടങ്ങിയവര്‍ വീട് സന്ദര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.