സലീം ഫൈസി ഇർഫാനിക്ക് വിട
text_fieldsഇരിട്ടി: ഉളിയിൽ അൽ ഹിദായ ഇസ്ലാമിക് സർവകലാശാല സ്ഥാപകനും ചാൻസലറും സുന്നി യുവജന സംഘം ആദർശ സമിതി അംഗവും പ്രഭാഷകനും മതപണ്ഡിതനുമായ സലിം ഫൈസി ഇർഫാനിയുടെ മയ്യിത്ത് വൻ ജനവലിയുടെയും മത പണ്ഡിതന്മാരുടെയും സാന്നിധ്യത്തിൽ ഖബറടക്കി. കോവിഡാനന്തര ചികിത്സയുമായി ബന്ധപ്പെട്ട് രണ്ട്മാസത്തോളമായി കണ്ണൂരിലും കോഴിക്കോടുമുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടയിൽ രോഗം മൂർച്ഛിച്ചാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ച കാവുമ്പടിയിലെ വീട്ടിലെത്തിച്ച മയ്യിത്ത് അവിടെനിന്നും ഏഴ് മണിയോടെ ഉളിയിൽ അൽ ഹിദായ സർവകലാശാലയിൽ പൊതുദർശനത്തിനുവെച്ചു.
ജീവിതത്തിെൻറ നാനാതുറകളിലുള്ളവരും പണ്ഡിതന്മാരും ശിഷ്യഗണങ്ങളും അവസാനമായി ഒരുനോക്കുകാണാൻ എത്തിയിരുന്നു. ഡി.സി.സി പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജ്, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി അഡ്വ. കരീം ചേലേരി, കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി, ലീഗ് ജില്ല സെക്രട്ടറി അൻസാരി തില്ലങ്കേരി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനോയ് കുര്യൻ, ഇരിട്ടി ബ്ലോക്ക് പ്രസിഡൻറ് കെ. വേലായുധൻ, ഇരിട്ടി നഗരസഭ ചെയർപേഴ്സൻ കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, മട്ടന്നൂർ നഗരസഭ വൈസ് ചെയർമാൻ പി. പുരുഷോത്തമൻ, കെ. മുഹമ്മദ് ഫൈസൽ, ഇബ്രാഹിം ബാഖവി പൊന്ന്യം, എ.കെ. അബ്ദുൽ ബാഖി, മാണിയൂർ അബ്ദുറഹ്മാൻ ഫൈസി, അബ്ദുസമദ് മുട്ടം, ഉമർ നദ്വി തോട്ടിക്കൽ, മുസ്തഫ ഹുദവി ആക്കോട്, അബ്ദുറസാക്ക് ദാരിമി, മുഹമ്മദ് ശരീഫ് ബാഖവി, സിദ്ദീഖ് ഫൈസി വെൺമണൽ, ടി.എൻ.എ. ഖാദർ, അബ്ദുല്ല ദാരിമി കൊട്ടില, ഉസ്മാൻ ഹാജി വേങ്ങാട്, ഹനീഫ ഏഴാംമൈൽ, നാസർ ഫൈസി പാവന്നൂർ, ബ്ലാത്തൂർ അബൂബക്കർ ഹാജി, ഇബ്രാഹിം മുണ്ടേരി, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, മുഹമ്മദ് ഓടക്കാട്, കാസിം ഇരിക്കൂർ, താജുദ്ദീൻ മട്ടന്നൂർ, ശരീഫ് ഫൈസി കീഴ്പ്പള്ളി, ഷാജഹാൻ മിസ്ബാഹി, സക്കീർ ഹുസൈൻ, ബിനോയ് കുര്യൻ, കെ. വേലായുധൻ, അണിയേരി ചന്ദ്രൻ എന്നിവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
തുടർന്ന് നടന്ന മയ്യിത്ത് നമസ്കാരത്തിന് സമസ്ത സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്ലിയാർ, പി.പി. ഉമർ മുസ്ലിയാർ, പാണക്കാട് ജഹറലി ശിഹാബ് തങ്ങൾ, മാണിയൂർ അഹ്മദ് മുസ്ലിയാർ, എം.ടി. അബ്ദുല്ല മുസ്ലിയാർ, അസ്ലം തങ്ങൾ അൽ മശ്ഹൂർ, സഫ്വാൻ തങ്ങൾ ഏഴിമല, ഉമർ മുസ്ലിയാർ ബ്ലാത്തൂർ, മലയമ്മ അബൂബക്കർ ബാഖവി, ആറ്റക്കോയ തങ്ങൾ, അബ്ദുല്ല ഫൈസി ഇർഫാനി എന്നിവർ നേതൃത്വം നൽകി. 11ഒാടെ താൻ പടുത്തുയർത്തിയ സർവകലാശാല അങ്കണത്തിൽ മയ്യിത്ത് ഖബറടക്കി.
'സലീം ഫൈസിയുടെ വിയോഗം കനത്ത നഷ്ടം'
ഇരിട്ടി: പ്രമുഖ പണ്ഡിതനും എസ്.വൈ.എസ് നേതാവുമായ സലീം ഫൈസിയുടെ വിയോഗം മത–സാമൂഹിക രംഗത്ത് കനത്ത നഷ്ടമാണെന്ന് സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര് പറഞ്ഞു. ഖബറടക്കത്തിനുശേഷം എസ്.വൈ.എസ് ജില്ല കമ്മിറ്റി ഉളിയില്‍ അല്‍ ഹിദായ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുശോചന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്തയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സ്ഥാപനത്തിനുമായി വിശ്രമമില്ലാത ജീവിതം കാഴ്ചവെച്ച വ്യക്തിത്വമാണെന്നും നാല് പതിറ്റാണ്ടുകാലം കൊണ്ട് വലിയ വെളിച്ചമാണ് സമൂഹത്തിന് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ല പ്രസിഡൻറ് സഫ്വാന് തങ്ങള്‍ ഏഴിമല അധ്യക്ഷത വഹിച്ചു. പാണക്കാട് നൗഫല്‍ അലി ശിഹാബ് തങ്ങള്‍, പാണക്കാട് ഹാരിസ് അലി ശിഹാബ് തങ്ങള്‍, മലയമ്മ അബൂക്കര്‍ ബാഖവി, മശ്ഹൂര്‍ ആറ്റക്കോയ തങ്ങള്‍, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി അന്‍സാരി തില്ലങ്കേരി, ഇബ്രാഹീം ബാഖവി പൊന്ന്യം, എ.കെ. അബ്ദുല്‍ ബാഖി, സിദ്ദീഖ് ഫൈസി വെണ്മണല്, ടി.എന്‍.എ. ഖാദര്‍, അബ്ദുല്ല ദാരിമി കൊട്ടില, ഉസ്മാന് ഹാജി വേങ്ങാട്, ഹനീഫ ഏഴാം മൈല്‍, നാസര്‍ ഫൈസി പാവന്നൂര്‍, ബ്ലാത്തൂര്‍ അബൂബക്കര്‍ ഹാജി, ടി.എച്ച്. ഷൗക്കത്തലി മൗലവി, നമ്പ്രം അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, എം.ടി. അബൂബക്കര്‍ ദാരിമി, ഇബ്രാഹീം മുണ്ടേരി, ഇബ്രാഹീം കുട്ടി തിരുവട്ടൂര്‍, മുഹമ്മദ് ഓടക്കാട് എന്നിവർ സംസാരിച്ചു.
അനുശോചിച്ചു
ഇരിട്ടി: യുവപണ്ഡിതനും ഉളിയിൽ അൽ ഹിദായ ഇസ്ലാമിക് യൂനിവേഴ്സിറ്റി ചാൻസലറുമായ സലീം ഫൈസി ഇർഫാനിയുടെ നിര്യാണത്തിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് ഇരിട്ടി ഏരിയ കമ്മിറ്റി അനുശോചിച്ചു. മലയോര മേഖലയിൽ ഇസ്ലാമിക വൈജ്ഞാനിക മുന്നേറ്റത്തിന് നേതൃത്വം നൽകിയ അദ്ദേഹത്തിെൻറ വിയോഗം നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു. ഏരിയ പ്രസിഡൻറ് ഷക്കീബ് ഉളിയിൽ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.