ഈർക്കിലിൽ വിസ്മയംതീർത്ത് ദേവിക
text_fieldsഇരിട്ടി: ഇരട്ടനേട്ടങ്ങളുമായി ജില്ലയിലെ ഇരിട്ടിക്കടുത്ത മുഴക്കുന്നിലെ പ്ലസ് വൺ വിദ്യാർഥിനി. മുഴക്കുന്നിലെ അമ്പാടി വീട്ടിൽ ദേവികയാണ് നാടിനഭിമാനമായി ഏഷ്യ ബുക്ക് ഓഫ് ദി റെക്കോഡ്സിലും ഇന്ത്യ ബുക്ക് ഓഫ് ദി റെക്കോഡ്സിലും ഇടംപിടിച്ചത്. ഈഫൽ ടവറിെൻറ ഏറ്റവും ചെറിയ മോഡൽ ഈർക്കിലിൽ നിർമിച്ചതിനാണ് ഈ നേട്ടം. വെറും മൂന്നു മണിക്കൂർകൊണ്ടാണ് ഈ മിടുക്കി നിർമാണം പൂർത്തീകരിച്ചത്.
ഏറ്റവും ചെറിയ ഡ്രീം കാച്ചർ നിർമാണത്തിനും ഇന്ത്യ ബുക്ക് ഓഫ് ദി റെക്കോഡിൽ ഇടംനേടിയിട്ടുണ്ട്. വെറും രണ്ടു മണിക്കൂർ കൊണ്ടാണ് ഇതും നിർമിച്ചത്. പാലാ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് ദേവിക. കോവിഡിെൻറ പശ്ചാത്തലത്തിൽ വിദ്യാലയം അടഞ്ഞുകിടക്കുമ്പോൾ പഠനത്തിനിടയിൽ ലഭിക്കുന്ന സമയത്താണ് ഏഷ്യ ബുക്ക് ഓഫ് റെക്കോഡിനെക്കുറിച്ച് അറിയുന്നത്. തുടർന്ന് വെറുതെ അയച്ചുകൊടുത്തതായിരുന്നു ഇവ രണ്ടും. അങ്ങനെയാണ് ഈ റെക്കോഡ് ദേവികക്ക് സ്വന്തമായത്.
മികച്ച ചിത്രകാരികൂടിയായ ദേവിക, ബോട്ടിൽ ആർട്ടും പേപ്പറുകൾ കൊണ്ട് കരകൗശല വസ്തുക്കളും നിർമിക്കാറുണ്ട്. മുഴക്കുന്നിലെ എൻ.പി. ഹരിദാസ്-കെ. ഷൈമ ദമ്പതികളുടെ മകളാണ്. അഭിലാഷ് ഏക സഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.