Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightലഹരിമരുന്നുമായി ഉളിയിൽ...

ലഹരിമരുന്നുമായി ഉളിയിൽ സ്വദേശി അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

ഗഫൂർ

ഇ​രി​ട്ടി: എ​ക്‌​സൈ​സ് സ്‌​പെ​ഷ​ൽ സ്‌​ക്വാ​ഡ് സം​സ്ഥാ​ന​ാതി​ർ​ത്തി​യാ​യ കൂ​ട്ടു​പു​ഴ​യി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ഉ​ളി​യി​ൽ സ്വ​ദേ​ശി​യെ അ​റ​സ്റ്റു​ചെ​യ്തു. ഉ​ളി​യി​ൽ മു​ല്ലേ​രി​ക്ക​ണ്ടി ഹൗ​സി​ൽ എം.​കെ. ഗ​ഫൂ​ർ (44) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന് മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ മെ​ത്താ​ംഫി​റ്റാ​മി​ൻ 30.128 ഗ്രാം ​പി​ടി​ച്ചെ​ടു​ത്തു.

മ​യ​ക്കു​മ​രു​ന്നു​മാ​യി ഇ​യാ​ൾ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് മൈ​സൂ​രു എ​ത്തു​ക​യും അ​വി​ടെ​നി​ന്ന് വീ​രാ​ജ് പേ​ട്ട​യി​ൽ എ​ത്തി ക​ർ​ണാ​ട​ക ആ​ർ.​ടി.​സി ബ​സി​ൽ നാ​ട്ടി​ലേ​ക്ക് വ​രു​ന്ന വ​ഴി​യി​ലാ​ണ് കൂ​ട്ടു​പു​ഴ​യി​ൽ​വെ​ച്ച് പി​ടി​യി​ലാ​കു​ന്ന​ത്. നാ​ലു ചെ​റി​യ കെ​ട്ടു​ക​ളാ​ക്കി പാ​ന്റ്സി​ന്റെ കീ​ശ​യി​ൽ ഒ​ളി​പ്പി​ച്ച് വെ​ച്ച​താ​യി​രു​ന്നു ല​ഹ​രി ഉ​ൽപ​ന്ന​ങ്ങ​ൾ. ഇ​രി​ട്ടി, ഉ​ളി​യി​ൽ ഭാ​ഗ​ത്തു മ​യ​ക്കു​മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് അ​റ​സ്റ്റി​ലാ​യ ഗ​ഫൂ​റെ​ന്ന് എ​ക്‌​സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

എ​ൻ.​ഡി.​പി.​എ​സ് വ​കു​പ്പ് പ്ര​കാ​രം ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ക​ണ്ണൂ​ർ എ​ക്‌​സൈ​സ് സ്‌​പെ​ഷ​ൽ സ്‌​ക്വാ​ഡ് എ​ക്‌​സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​റും പാ​ർ​ട്ടി​യും കൂ​ട്ടു​പു​ഴ എ​ക്‌​സൈ​സ് ചെ​ക്‌​പോ​സ്റ്റ് പാ​ർ​ട്ടി​യും ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

സ്‌​പെ​ഷ​ൽ സ്‌​ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ പി.​പി. ജ​നാ​ർ​ദ​ന​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ രാ​ഹു​ൽ​രാ​ജ്, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​സി. ഷി​ബു, എ. ​അ​സീ​സ്, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ ഗ്രേ​ഡ് ടി. ​ഖാ​ലി​ദ്, സി. ​പ​ങ്ക​ജാ​ക്ഷ​ൻ, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ടി.​കെ. ഷാ​ൻ, കെ. ​സ​രി​ൻ​രാ​ജ്, കെ.​വി. സ​ന്തോ​ഷ്, എ​ക്‌​സൈ​സ് ഡ്രൈ​വ​ർ എം. ​സോ​ൾ​ദേ​വ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsCrime newsKannur news
News Summary - drugs seized-arrest
Next Story