മഴയെത്തി; ആസിയക്ക് ഇനി ദുരിതനാളുകൾ
text_fieldsഇരിട്ടി: മഴക്കാലം ആസിയയുടെ നെഞ്ചിൽ കനലാണ്. ചോർച്ചയുള്ള വീട്ടില്‍ താമസിക്കാനാവാത്ത അസ്ഥയാണ്. പേരട്ടയിലെ കല്ലംതോട് 20 വര്‍ഷം മുമ്പ് വാങ്ങിയ ആറ് സെൻറ് സ്ഥലത്ത് വായ്പയെടുത്ത് നിര്‍മിച്ച ചെറിയ കൂരയില്‍ ജീവിതം തള്ളി നീക്കുന്ന ആസിയയും രണ്ട് മക്കളും മഴക്കാലമാകുമ്പോള്‍ വാടകവീട്ടിലേക്കോ ക്യാമ്പുകളിലേക്കോ മാറി താമസിക്കണം.
വീടിനു ചുറ്റും വെള്ളക്കെട്ട് രൂപപ്പെട്ട് താമസിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന ആസിയയെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് കൂലിപ്പണി എടുത്താണ് മക്കള്‍ നോക്കുന്നത്. മഴക്കാലങ്ങളില്‍ ഉറവ രൂപപ്പെട്ടും ഒഴുകിയുമെത്തുന്ന വെള്ളം വീടിെൻറ ഉള്ളിലേക്ക് എത്തുന്നതോടെ ഇഴജന്തുക്കളുടെ ഉപദ്രവവും പതിവാണ്.
അടുക്കള പൂര്‍ണമായും വെള്ളത്തിലായതോടെ ഭക്ഷണത്തിനായി നാട്ടുകാരുടെ മുന്നില്‍ കൈ നീട്ടേണ്ട അവസ്ഥയിലാണ്. വരും നാളുകളില്‍ മഴ ശക്തമാകുന്നതോടെ നീണ്ട മാസങ്ങള്‍ ക്യാമ്പുകളില്‍ അഭയം പ്രാപിക്കണം. വാടകവീട്ടിലേക്ക് മാറാനായി വാടക കൊടുക്കാനുള്ള വരുമാനവുമില്ല. വയത്തൂര് വില്ലേജ് ഓഫിസര്‍ പി. സിനി സ്ഥലം സന്ദര്‍ശിച്ചു. ഉദാരമതികളുടെ കനിവിനായി ആസിയയും കുടുംബവും കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.