Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightവികാരനിർഭരം ഇൗ...

വികാരനിർഭരം ഇൗ പുന:സമാഗമം..

text_fields
bookmark_border
വികാരനിർഭരം ഇൗ പുന:സമാഗമം..
cancel
camera_alt

സമ്പൂർണയും മകനും പഴയങ്ങാടി ഗാർഡിയൻ എയ്​​ഞ്ചൽസിൽ

ഇ​രി​ട്ടി: ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ലെ​ത്തി​യ സ​മ്പൂ​ർ​ണ​ക്ക് തു​ണ​യാ​യി ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യും പ​ഴ​യ​ങ്ങാ​ടി ഗാ​ർ​ഡി​യ​ൻ എ​യ്​​​ഞ്ച​ലും.ക​ഴി​ഞ്ഞ മേ​യി​ൽ ലോ​ക്ഡൗ​ൺ കാ​ല​ത്ത് ഇ​രി​ട്ടി ടൗ​ണി​ൽ ഭി​ക്ഷാ​ട​ന​ത്തി​നെ​ത്തി​യ ത​മി​ഴ്നാ​ട് സേ​ലം സ്വ​ദേ​ശി​നി​യാ​യ ഇൗ 80​കാ​രി​യു​ടെ ദു​രി​ത​ജീ​വി​തം സം​ബ​ന്ധി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യ​ത്. ലോ​ക്ഡൗ​ൺ കാ​ല​ത്ത് ആ​രെ​ങ്കി​ലും വാ​ങ്ങി​ന​ൽ​കു​ന്ന ഭ​ക്ഷ​ണ​വും ഉ​ച്ച​ക്ക് സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​ച്ചു​ന​ൽ​കു​ന്ന ചോ​റു​മാ​യി​രു​ന്നു ഇ​വ​രു​ടെ വി​ശ​പ്പു​മാ​റ്റി​യ​ത്. തു​ട​ർ​ന്ന്​ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ കെ. ​ശ്രീ​ല​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ

ഇ​വ​രെ പ​ഴ​യ​ങ്ങാ​ടി​യി​ലെ ഗാ​ർ​ഡി​യ​ൻ എ​യ്​​ഞ്ച​ൽ അ​ഗ​തി​മ​ന്ദി​ര​ത്തി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട്​ ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു. ഒ​ടു​വി​ൽ ഫോ​ൺ ന​മ്പ​ർ കി​ട്ടി വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്​ അ​മ്മ​യെ തേ​ടി മ​ക​ൻ അ​ൽ​ഫോ​ൺ​സ് ആ​ൻ​ഡ്രൂ​സ് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് 26ന് ​ഇ​രി​ട്ടി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ​ത്തി. ഗാ​ർ​ഡി​യ​ൻ എ​യ്​​ഞ്ച​ലി​ൽ അ​മ്മ​യു​ടെ​യും മ​ക​െൻറ​യും സ​മാ​ഗ​മം വി​കാ​ര​നി​ർ​ഭ​ര​മാ​യി​രു​ന്നു. സേ​ല​ത്തു​നി​ന്ന്​ വ​ഴി​തെ​റ്റി​യാ​ണ് മാ​താ​വ് ഇ​രി​ട്ടി​യി​ൽ എ​ത്തി​യ​തെ​ന്ന് മ​ക​ൻ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ കെ. ​ശ്രീ​ല​ത, വൈ​സ്​​ചെ​യ​ർ​മാ​ൻ പി.​പി. ഉ​സ്മാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സ​മ്പൂ​ർ​ണ​യെ മ​ക​നൊ​പ്പം വി​ട്ടു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reunion
News Summary - Emotional reunion ..
Next Story