Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightഅനുമതിയില്ലാതെ...

അനുമതിയില്ലാതെ തൊഴിലുറപ്പ് പദ്ധതി; ഉദ്യോഗസ്ഥരുടെ അപ്പീൽ തള്ളി

text_fields
bookmark_border
rural employment guarantee scheme
cancel

ഇ​രി​ട്ടി: പാ​യം പ​ഞ്ചാ​യ​ത്തി​ൽ അ​നു​മ​തി​യി​ല്ലാ​തെ ന​ട​ത്തി​യെ​ന്ന് ക​ണ്ടെ​ത്തി​യ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള തൊ​ഴി​ലി​ന്റെ പ​ണി​ക്കൂ​ലി പി​ഴ പ​ലി​ശ​യ​ട​ക്കം ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​ക​ണ​മെ​ന്ന് ഓം​ബു​ഡ്സ്മാ​ൻ അ​പ്പ​ലേ​റ്റ് ക​മ്മി​റ്റി ഉ​ത്ത​ര​വി​ട്ടു. പാ​യം പ​ഞ്ചാ​യ​ത്തി​ന്റെ പ​ഴ​ശ്ശി പ​ദ്ധ​തി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​ത്ത് അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ പാ​യം പ​ഞ്ചാ​യ​ത്ത് ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി പ്ര​കാ​രം ന​ട​ത്തി​യ തൊ​ഴി​ലു​റ​പ്പു​പ​ണി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും. പ​ണി​യു​ടെ കൂ​ലി ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്നും ഈ​ടാ​ക്കി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കാ​നും ഉ​ത്ത​ര​വി​ട്ട ഓം​ബു​ഡ്‌​സ്‌​മാ​ൻ കെ.​എം. രാ​മ​കൃ​ഷ്ണ​ന്റെ ഉ​ത്ത​ര​വി​നെ​തി​രെ ആ​രോ​പ​ണ വി​ധേ​യ​രാ​യ പാ​യം പ​ഞ്ചാ​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യ അ​പ്പീ​ൽ ത​ള്ളി​യാ​ണ് ഓം​ബു​ഡ്സ്മാ​ൻ അ​പ്പ് ലേ​റ്റ് അ​തോ​റി​റ്റി പ​ലി​ശ സ​ഹി​തം പ​ണി​ക്കൂ​ലി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ട​ത്.

8 മാ​സം മു​മ്പാ​ണ് പ​രാ​തി​ക്കി​ട​യാ​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ അ​റി​വി​ല്ലാ​തെ എ​സ്റ്റി​മേ​റ്റി​ൽ ഉ​ൾ​പ്പെ​ടാ​ത്ത പ​ഴ​ശ്ശി ഇ​റി​ഗേ​ഷ​ൻ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​ത്ത് മ​റ്റൊ​രു പ​ണി​യു​ടെ മ​സ്റ്റ​ർ​റോ​ൾ പ്ര​കാ​രം ജോ​ലി ചെ​യ്യി​പ്പി​ച്ച​തി​നെ​തി​രെ പ​ഞ്ചാ​യ​ത്തി​ലെ താ​മ​സ​ക്കാ​ര​നാ​യ പ്ര​ജീ​ഷ് പ്ര​ഭാ​ക​ർ ഓം​ബു​ഡ്‌​സ്‌​മാ​ന് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​വൃ​ത്തി​യി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യും തൊ​ഴി​ലു​റ​പ്പ് മേ​റ്റി​ന്റെ​യും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ചു​മ​ത​ല​യു​ള്ള ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഭാ​ഗ​ത്തു​നി​ന്ന് ക​ടു​ത്ത വീ​ഴ്ച​യു​ണ്ടാ​യെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്നാ​ണ് മേ​റ്റി​നെ ആ​സ്ഥാ​ന​ത്തു നി​ന്നും നീ​ക്കം ചെ​യ്യാ​നും അ​നു​മ​തി​യി​ല്ലാ​തെ ന​ട​ത്തി​യ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി പ്ര​കാ​രം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ലി ന​ൽ​കാ​ൻ ചെ​ല​വ​ഴി​ച്ച തു​ക ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്നും കെ.​എം. രാ​മ​കൃ​ഷ്ണ​ൻ ഉ​ത്ത​ര​വി​ട്ട​ത്. പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന എ​ല്ലാ നി​യ​മ​ലം​ഘ​ന​ങ്ങ​ളും ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ അ​റി​വോ​ടെ​യാ​ണ് ഉ​ണ്ടാ​യ​തെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, അ​സി. സെ​ക്ര​ട്ട​റി, ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്തി​ലെ ബി.​പി.​ഒ, ജോ​യന്റ് ബി.​ഡി.​ഒ, വി.​ഇ.​ഒ, പ​ഞ്ചാ​യ​ത്തു​ത​ല സാ​ങ്കേ​തി​ക​വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​ഞ്ചാ​യ​ത്തി​ലെ പ്ര​വ​ൃത്തി​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ൾ ന​ട​ത്തി ഫീ​ൽ​ഡ് ത​ല പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തുകയും ചെയ്തി​രു​ന്നെ​ങ്കി​ൽ ഇ​ത്ത​രം പ​രാ​തി​ക​ൾ ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ലെ​ന്നും ഓം​ബു​ഡ്‌​സ്മാ​ൻ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഇ​തി​നെ​തി​രെ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യ അ​പ്പീ​ൽ ത​ള്ളി​യാ​ണ് അ​പ്പ​ലേ​റ്റ് അ​തോ​റി​റ്റി പി​ഴ പ​ലി​ശ​യ​ട​ക്കം കൂ​ലി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PermissionEmployment Guarantee Scheme
News Summary - Employment Guarantee Scheme with out Permission
Next Story