വനപാലക സംഘത്തെ കർഷകർ തടഞ്ഞു
text_fieldsഇരിട്ടി: ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി വട്ടപ്പറമ്പിൽ ഒരുമാസത്തിനിടെ നിരവധി തവണ കാട്ടാനക്കൂട്ടം കൃഷിനശിപ്പിച്ചതിനെ തുടർന്ന് ക്ഷമകെട്ട കർഷകർ, സ്ഥലത്തെത്തിയ വനംവകുപ്പ് റാപിഡ് െറസ്പോൺസ് ടീം െഡപ്യൂട്ടി റേഞ്ചർ വി. ഹരിദാസെൻറ നേതൃത്വത്തിലുള്ള സംഘത്തെ തടഞ്ഞു. സ്ഥലത്തെത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജി നടുപ്പറമ്പിലിെൻറ നേതൃത്വത്തിൽ ജനപ്രതിനിധികൾ പ്രതിഷേധക്കാരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.
പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നും നഷ്ടപരിഹാരം ഡി.എഫ്.ഒ നേരിട്ടെത്തി ഉറപ്പുനൽകണമെന്നുമായിരുന്നു കർഷകരുടെ ആവശ്യം. പഞ്ചായത്തംഗങ്ങളായ ജിമ്മി അന്തിനാട്, ജോഷി പാലമറ്റം, അരവിന്ദൻ അക്കാനിശ്ശേരി, ജില്ല പഞ്ചായത്തംഗം തോമസ് വർഗീസ്, വെളിമാനം സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. ജോർജ് കളപ്പുരയിൽ ഉൾപ്പെടെയുള്ളവർ പിന്തുണയുമായെത്തി. ആറളം പൊലീസ് സംഘവും സ്ഥലത്തെത്തി.
ആറളം വൈൽഡ് ലൈഫ് വാർഡൻ പ്രതിനിധിയായ അസി. വൈൽഡ് ലൈഫ് വാർഡൻ സോളമൻ പി. ജോർജ്, കണ്ണൂർ ഡി.എഫ്.ഒ പ്രതിനിധിയായ പി. ബിനു എന്നിവരടങ്ങിയ വാനപാലകസംഘം സ്ഥലത്തെത്തി കർഷകരും ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പുണ്ടായത്.
വട്ടപ്പറമ്പ മേഖലയിലേക്ക് മാത്രമായി ആർ.ആർ.ടിയുടെ വാഹനവും ജീവനക്കാരെയും നൽകാമെന്നും മുടങ്ങിക്കിടക്കുന്ന നഷ്ടപരിഹാരം ലഭ്യമാക്കാമെന്നും ആറളം ഫാമിൽ കാടുമൂടിക്കിടക്കുന്ന പ്രദേശം വെട്ടിത്തെളിയിക്കുന്നതിന് ആവശ്യപ്പെടാമെന്നും ഉദ്യോഗസ്ഥർ ഉറപ്പുനൽകി. ആനമതിൽ അടിയന്തരമായി യാഥാർഥ്യമാക്കുന്നതിന് നടപടി സ്വീകരിക്കും.
ആറളം വന്യജീവി സങ്കേതത്തിൽ നിന്ന് ആറളം ഫാം വഴി പുഴ കടന്നാണ് ആനക്കൂട്ടം വട്ടപ്പറമ്പ് മേഖലയിൽ സ്ഥിരമായി എത്തുന്നത്. ബുധനാഴ്ച രാത്രിയും വട്ടപ്പറമ്പിലെത്തിയ ആനക്കൂട്ടം പനക്കൽ പതാലിൽ ഷിേൻറായുടെ 100 കപ്പയും 25 വാഴയും അന്തിനാട് മാത്യുവിെൻറ 100 കപ്പയും മുളൻകുഴി തോമസിെൻറ നൂറിലധികം വാഴകളും വെട്ടുകല്ലാംകുഴി ആൻറണിയുടെ കൊക്കോയും നശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.