Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightകുറുനരി മുറ്റത്ത്;...

കുറുനരി മുറ്റത്ത്; അമ്പരന്ന് വീട്ടുകാര്‍

text_fields
bookmark_border
കുറുനരി മുറ്റത്ത്; അമ്പരന്ന് വീട്ടുകാര്‍
cancel
camera_alt

ഇ​രി​ട്ടി അ​ത്തി​ത​ട്ടി​ലെ ബി​ജോ​യി​യു​ടെ വീ​ട്ടു​മു​റ്റ​ത്തെ​ത്തി​യ കു​റു​ന​രി

ഇരിട്ടി: വീട്ടുമുറ്റത്തെത്തിയ കുറുനരി കുടുംബത്തെ ആശങ്കയിലാഴ്ത്തി. അത്തിതട്ടിലെ ബിജോയിയുടെ വീട്ടുമുറ്റത്താണ് കുറുനരിയെ കാണപ്പെട്ടത്. രാവിലെ വളര്‍ത്ത് നായയുടെ കുരകേട്ട് ഉണർന്നപ്പോൾ വീട്ടുമുറ്റത്ത് കുറുനരിയെ കാണുകയായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു.

വീട്ടുകാരെ കണ്ടിട്ടും കുറുനരി പോകാത്തതിനെ തുടർന്ന് ഓടിച്ച് വിടാന്‍ ശ്രമങ്ങൾ നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു. അവശതയിലായിരുന്ന കുറുനരി വീട്ടുമുറ്റത്തുതന്നെ കിടന്നു.

ഒടുവില്‍ വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയും ഇരിട്ടി ഫോറസ്റ്റര്‍ കെ. ജിജിലിന്റെ നേതൃത്വത്തില്‍ ബീറ്റ് ഫോറസ്റ്റര്‍ ഷിജില്‍, വനംവകുപ്പിന്റെ റെസ്‌ക്യൂ ടീം അംഗങ്ങളായ ഫൈസല്‍ വിളക്കോട്, മിറാജ് പേരാവൂര്‍ എന്നിവരടക്കമുള്ള സംഘം സ്ഥലത്തെത്തി കുറുനരിയെ കൊണ്ടുപോകുകയായിരുന്നു. കുറുനരിക്ക് പേ ഇളകിയതായി സംശയമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yardfamilyfox
News Summary - Fox in the yard
Next Story