മണിപ്പൂർ കലാപഭൂമിയിൽനിന്ന് കലാലയത്തിന്റെ സാന്ത്വനത്തിലേക്ക്
text_fieldsഇരിട്ടി: മണിപ്പൂർ കലാപ ഭൂമിയിൽ പഠനം നിഷേധിക്കപ്പെട്ട മൂന്ന് കുക്കി പെൺകുട്ടികൾക്ക് തുടർപഠനത്തിന് വഴിതുറന്ന് അങ്ങാടിക്കടവ് ഡോൺബോസ്കോ കോളജ്. കലാപം കെട്ടടങ്ങാത്ത ഗ്രാമങ്ങളിൽനിന്ന് മണിപ്പൂരിലെ യുവത്വത്തെ വിദ്യാഭ്യാസത്തിലൂടെ കൈപിടിച്ച് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഡോൺബോസ്കോ സഭയാണ് ഇവർക്ക് തുടർപഠനത്തിനുള്ള വഴിയൊരുക്കിയത്. കുക്കി സമുദായക്കാരായ റെജീന, മേഴ്സി, എസ്ഥേർ എന്നീ വിദ്യാർഥിനികളാണ് ഡിഗ്രി പഠനത്തിനായി മലയോരത്തിന്റെ തണലിലേക്ക് എത്തിയത്. കുട്ടികളുടെ യാത്രചെലവ് അടക്കം വഹിച്ചാണ് പഠനം ഡോൺബോസ്കോ ഉറപ്പുവരുത്തുന്നത്.
പ്രതികൂല സഹചര്യത്തിലൂടെയാണ് ക്യാമ്പിൽ കഴിഞ്ഞിരുന്ന കുട്ടികളെ ഗുവഹത്തിയിനിന്നും വിമാന മാർഗം ബംഗളൂരുവിൽ എത്തിച്ചത്. കർണാടകയിലെ ചിത്രദുർഗ, ബംഗളൂരു ഡോൺബോസ്കോ കോളജുകളിലും 33ഓളം കുക്കി സമുദായത്തിൽ നിന്നുള്ള കുട്ടികൾ എത്തിയിട്ടുണ്ട്. അങ്ങാടിക്കടവിൽ എത്തിയ മൂന്ന് കുട്ടികൾ ഡിഗ്രി ഇംഗ്ലീഷ് സാഹിത്യമാണ് പഠിക്കുന്നത്. ഗോഡൗൺപോലെയുള്ള, നൂറുകണക്കിന് ആളുകൾ തിങ്ങിപ്പാർക്കുന്ന അഭയാർഥി ക്യാമ്പിൽ നിന്ന് രക്ഷപ്പെട്ട് കേരളത്തിന്റെ മണ്ണിലെത്തിയതിൽ ഏറെ സന്തോഷവതികളാണെന്ന് വിദ്യാർഥിനികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.