പഴശ്ശി ജലസംഭരണിയിൽ മാലിന്യം കലർത്തി കുടിവെള്ളം മലിനമാക്കി
text_fieldsഇരിട്ടി: ജബ്ബാർകടവ് പാലത്തിന് സമീപത്തെ പഴശ്ശി ജലസംഭരണിയുടെ ഭാഗമായ പുഴയിൽ പ്രിന്റിങ്ങിനു വേണ്ടി ഉപയോഗിക്കുന്ന മഷി വെള്ളത്തിൽ കലർത്തി കുടിവെള്ളം മലിനമാക്കി. പുഴയുടെ മുകളിൽ കരിയായ പോലെ കറുത്ത ദ്രാവകം പൊങ്ങിക്കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ഇരിട്ടി നഗരസഭ ചെയർപേഴ്സൻ കെ. ശ്രീലതയുടെ നേതൃത്വത്തിലുള്ള കൗൺസിലർമാരും നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരും ഇരിട്ടി പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
സമീപത്തു നിന്നും പ്രിന്റിങ് മഷിയുടെ ബോട്ടിൽ കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാത്രി വാഹനത്തിൽ പോകുന്ന ആരോ പ്രിൻറിങ് മഷിയുടെ ബോട്ടിൽ പുഴയിലേക്ക് വലിച്ചെറിഞ്ഞതായാണ് സംശയം. രാത്രി 9.30തോടെ കാറിൽ നിന്നും എന്തോ വലിച്ചെറിക്കുന്നത് കണ്ടതായി പ്രദേശവാസി പൊലീസിനോട് പറഞ്ഞു. ഇതുപ്രകാരം പൊലീസും നഗരസഭയും അന്വേഷണം ആരംഭിച്ചു. ഈ മേഖലയിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.