മലയോരത്ത് കാറ്റിൽ കനത്ത നഷ്ടം
text_fieldsഇരിട്ടി: മലയോരത്തെ ആറളം, ഉളിക്കൽ പഞ്ചായത്തുകളിൽ കഴിഞ്ഞ ദിവസം വേനൽ മഴയിലും കാറ്റിലും കനത്ത നഷ്ടം. ആറളം പഞ്ചായത്തിൽ പൂഞ്ചാൽ ജോസ്, സജി, ഷിന്റോ, കെ.ജെ. തോമസ് കടബൻകുഴി, അറക്കൽ ബേബി, ദേവസ്യ തോലാനി, നാരൻവേലി ബിനോയ്, ബെന്നി, ജോൺസൻ നടുവത്താനി, കിഴക്കേടത്തു ബിജു, തോമസ് കൈപ്പനാനി, മണ്ഡപത്തിൽ ബിനോയ്, തുരുത്തി മറ്റത്തിൽ ജോസഫ്, കണ്ണൻകുഴ ജെയ്സൺ എന്നിവരുടെ റബർ, വാഴ, മറ്റ് ഫലവൃക്ഷങ്ങൾ ഉൾപ്പെടെയുള്ള കൃഷികളെല്ലാം കാറ്റിൽ നിലംപൊത്തി.
കാറ്റിൽ മരംവീണ് വീടിനോടുചേർന്ന പുഞ്ചൽ ടോമിയുടെ ഷെഡ് തകർന്നു. ഉളിക്കൽ പഞ്ചായത്തിലുണ്ടായ കനത്ത കാറ്റിൽ തൊട്ടിപ്പാലം, കോക്കാട്, കതുവപറമ്പ്, പേരട്ട എന്നിവിടങ്ങളിൽ രണ്ട് വീടുകൾക്ക് നാശം നേരിടുകയും തെങ്ങ്, വാഴ, റബർ എന്നിവ കാറ്റിൽ നശിക്കുകയും ചെയ്തു. നാശം നേരിട്ട ആറളത്തെ കൃഷിയിടങ്ങൾ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ വി. ശോഭ, മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.ടി. തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ഉളിക്കൽ പഞ്ചായത്തിൽ പി.സി. ഷാജിയും സന്ദർശനം നടത്തി.
കൃഷിനാശം സംഭവിച്ചവർക്ക് സർക്കാർ അടിയന്തരസഹായം നൽകണമെന്ന് സംഘം ആവശ്യപ്പെട്ടു. നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങൾ വില്ലേജ് ഓഫിസർ, കൃഷി ഓഫിസർ എന്നിവരുടെ സംഘം സന്ദർശിച്ച് കണക്കെടുപ്പ് തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.