ചുഴലിക്കാറ്റ്; മലയോരത്ത് കോടികളുടെ നഷ്ടം
text_fieldsഇരിട്ടി: വേനൽമഴയോടൊപ്പം കഴിഞ്ഞദിവസം വീശിയടിച്ച ചുഴലിക്കാറ്റിൽ പായം, ആറളം പഞ്ചായത്തുകളിൽ കോടികളുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. ഒമ്പത് വീടുകൾ ഭാഗികമായും ഒരുവീട് പൂർണമായും തകർന്നു.
അറുപതോളം പേരുടെ ഏക്കർകണക്കിന് കൃഷിയിടത്തിലെ റബർ, തെങ്ങ്, വാഴ, കപ്പ, കശുമാവ് തുടങ്ങിയ കൃഷികളാണ് കാറ്റിൽ നശിച്ചത്.
ടാപ്പിങ് നടക്കുന്ന റബർ മരങ്ങളും കുലച്ച വാഴകളുമാണ് കാറ്റിൽ നിലംപൊത്തിയത്. പായം വില്ലേജിലെ കുംഭങ്കോട് അശോകൻ, ചിങ്ങാകുണ്ടത്തെ തകിടിയേൽ റോസമ്മ, ചീങ്ങാകുണ്ടത്തെ ഇളവുങ്കൽ വർക്കി, അല്ലിയാങ്കൽ രവീന്ദ്രൻ, ജോർജ് മുള്ളൻകുഴിയിൽ, ജോസഫ് കിഴക്കേമുറിയിൽ, ടി.പി. സുഹറ, സരോജിനി ചോടോൻ, മേരി സെബാസ്റ്റ്യൻ കളപ്പുരക്കൽ, പായത്തെ വി.വി. പ്രഭാകരൻ എന്നിവരുടെ വീടുകളാണ് തകർന്നത്.
ആറളം കളരിക്കാട് അക്കരമ്മൽ ബാജിത, തോട്ടം കവലയിലെ നരിക്കുന്നേൽ സിമ്മിച്ചൻ എന്നിവരുടെ വീടും ഭാഗികമായി തകർന്നു. അയ്യായിരത്തിലധികം റബർമരങ്ങൾ, നൂറിലധികം തെങ്ങുകൾ, 1200 കുലച്ച വാഴ, 900 മരച്ചീനി കൃഷിയുൾപ്പെടെയുള്ളവയാണ് നശിച്ചത്.
വെള്ളിയാഴ്ച വൈകീട്ടോടെയുണ്ടായ കാറ്റിലാണ് മൂന്നു കിലോമീറ്റർ ചുറ്റളവ് പരിധിയിൽവരുന്ന കൃഷിവിളകൾ ചുഴലിക്കാറ്റ് വ്യാപകമായി പിഴുതെറിഞ്ഞത്. ഞണ്ടുംകണ്ണിയിലെ പുത്തൻപുര ജോസഫ്, പുത്തൻപുര ഷബിൻ, പുത്തൻപുര ഷെറിൻ, പുത്തൻപുര ത്രേസ്യാമ്മ, പുത്തൻപുര ജോസഫ്, പുത്തൻപുര വക്കച്ചൻ, തോട്ടം കവലയിലെ പീടിയേക്കൽ മാർട്ടിൻ ജോർജ്, നരിക്കുന്നേൽ സിബി, പുതുശ്ശേരി തങ്കൻ, കളപ്പുര ജോളി കെ. മാത്യു, ജേക്കബ്, ഇലവുങ്കൽ വർക്കി, സണ്ണി മാനാഞ്ചിറ, മാണി, മാങ്ങാടൻ ചന്ദ്രൻ, തെക്കേൽ ഫ്രാൻസിസ്, പുതുപ്പള്ളി മാത്യു, മാങ്ങാട് ദിനേശൻ, ടി.വി. ഗോവിന്ദൻ, മാവില ബാബു, ബാലൻ മമ്മാലി, അനീഷ് എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാറ്റ് നാശം വിതച്ചത്.
റവന്യൂ ഉദ്യോഗസ്ഥരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി.
നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങൾ സണ്ണി ജോസഫ് എം.എൽ.എ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനോയ് കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ആറളം പഞ്ചായത്ത് പ്രസിഡൻറ് കെ.പി. രാജേഷ്, പായം പഞ്ചായത്ത് പ്രസിഡൻറ് പി. രജനി, ആറളം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജെസ്സിമോൾ വാഴപ്പള്ളി, പായം പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. വിനോദ് കുമാർ, സി.പി.എം ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് വർഗീസ് എന്നിവർ സന്ദർശിച്ചു.
വീട് തകർന്നവർക്കും കൃഷിനാശം സംഭവിച്ചവർക്കും അടിയന്തര സഹായം എത്തിക്കണമെന്ന് സണ്ണി ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.