പൊതുമരാമത്ത് കാഴ്ചക്കാരായി; ഇരിട്ടി പാലം നഗരസഭ ശുചീകരണ തൊഴിലാളികൾ വൃത്തിയാക്കി
text_fieldsഇരിട്ടി: മഴക്ക് മുമ്പ് റോഡുകളും പാലങ്ങളും ഓടകളും വൃത്തിയാക്കേണ്ട പൊതുമരാമത്ത് വിഭാഗം കാഴ്ചക്കാരായി നിന്നപ്പോൾ യാത്രക്കാരുടെ ദുരിതം കണ്ടറിഞ്ഞ് നഗരസഭ ശുചീകരണ തൊഴിലാളികൾ ഇരിട്ടി പുതിയ പാലം വൃത്തിയാക്കി.
പൊതുമാരമത്ത് വകുപ്പിന്റെ അധീനതയിലുള്ള ഇരിട്ടി പുതിയ പാലത്തിലെ വെള്ളക്കെട്ടും ചളിയുമാണ് നഗരസഭ ശുചീകരണ തൊഴിലാളികൾ വൃത്തിയാക്കിയത്. പാലത്തിന് മുകളിലും പാലത്തിന്റെ ഇരുവശങ്ങളിലെയും നടപ്പാതയിലും ചളിവെള്ളം കെട്ടിനിൽക്കുകയായിരുന്നു.
ചളി നിറഞ്ഞതോടെ കാൽനട യാത്രക്കാർ ഏറെ പ്രയാസം നേരിട്ടു. യാത്രക്കാരുടെ ദേഹത്തേക്ക് ചളിവെള്ളം തെറിക്കുന്നതും പതിവായി. മഴക്കു മുമ്പ് പാലത്തിലെ വെള്ളവും ചളിയും ഒഴുകിപ്പോകുന്നതിന് സ്ഥാപിച്ച കുഴികളും പൈപ്പുകളുമെല്ലാം വൃത്തിയാക്കേണ്ടത് പൊതുമരാമത്ത് വകുപ്പായിരുന്നു. പൊതുമരാമത്ത് വകുപ്പ് ഓഫിസ്, പാലത്തിൽനിന്നും 200 മീറ്റർ മാത്രം അകലെയുമാണ്. വ്യാഴാഴ്ച രാവിലെയാണ് നഗരസഭ ശുചീകരണ തൊഴിലാളികൾ പാലത്തിൽ ശുചീകരണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.